ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കരയുദ്ധത്തിന് ഇസ്രയേൽ മുന്നൊരുക്കം നടത്തുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇസ്രയേൽ പൊലീസ് സേനയുടെ കണ്ണൂർ ബന്ധവും വാർത്തകളിൽ ഇടം നേടുന്നത്.
Also read:ആ സിനിമയിൽ അഭിനയിക്കുമ്പോൾ തമന്നയ്ക്ക് 13 വയസായിരുന്നു; തമന്നയുടെ പഴയ വീഡിയോ വൈറല്‍
ഇസ്രയേൽ സായുധ സേനകൾക്ക് ഒരു കണ്ണൂർ ബന്ധമുണ്ട്. കഴിഞ്ഞ 8 വർഷമായി ഇസ്രയേൽ പൊലീസിന് പ്രതിവർഷം ഒരു ലക്ഷത്തോളം യൂണിഫോം ഷർട്ടുകൾ വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്.ഇപ്പോഴിതാ യുദ്ധം പൊട്ടിപുറപ്പെട്ടതോടെ അടിയന്തിരമായി ഒരു ലക്ഷം യൂണിഫോമുകൾ കൂടി വേണമെന്ന ആവശ്യവുമായാണ് ഇസ്രയേൽ പൊലീസ് ഉദ്യോഗസ്ഥർ കണ്ണൂരിലെ കമ്പനിയുമായി ബന്ധപ്പെടുന്നത്.
തൊടുപുഴ സ്വദേശിയായ മുംബൈ മലയാളി വ്യവസായി തോമസ് ഓലിക്കലിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനിയിൽ ആയിരത്തി അഞ്ഞൂറോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. കൈത്തറി നിർമ്മാണത്തിന്റെയും തുണി കയറ്റുമതിയുടെയും മഹത്തായ പാരമ്പര്യമുള്ള കണ്ണൂരിലെ വസ്ത്ര യൂണിറ്റിലാണ് യൂണിഫോം ഷർട്ടുകൾ തുന്നിച്ചേർക്കുന്നത്.ഡബിൾ പോക്കറ്റ് ഷർട്ടുകൾ തുന്നിച്ചേർക്കുക മാത്രമല്ല, സ്ലീവുകളിൽ ട്രേഡ്മാർക്ക് ചിഹ്നങ്ങൾ രൂപകൽപ്പന ചെയ്യുന്നതും ഇവിടെ നിന്നാണ്.
Also read:‘മേഖല അവലോകന യോഗങ്ങള്‍ പുതിയ മാതൃക’; മുഖ്യമന്ത്രി പിണറായി വിജയന്‍
വിവിധ രാജ്യങ്ങളിലെ സൈനികർ, പോലീസ് ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ, എന്നിവരുടെ യൂണിഫോമിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. 2008-ൽ കണ്ണൂരിലെ പരമ്പരാഗത ബീഡി മേഖലയുടെ തകർച്ചയെത്തുടർന്ന് തൊഴിലില്ലാത്തവർക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് അപ്പാരൽ യൂണിറ്റ് കണ്ണൂരിലേക്ക് മാറ്റിയതെന്ന് തോമസ് ഓലിക്കൽ പറയുന്നു.കണ്ണൂർ കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന കമ്പനിയിലെ നൂറുകണക്കിന് തയ്യൽക്കാരാണ് ഇസ്രയേൽ പൊലീസ് സേനയ്ക്ക് സ്മാർട് ലുക്ക് യൂണിഫോം തയ്യാറാക്കാൻ കഠിനാധ്വാനം ചെയ്യുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here