കേന്ദ്ര പൊതുമേഖലയില്‍പെടുന്ന യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെ ശാഖകളിലേക്ക് ലോക്കല്‍ ബാങ്ക് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നു. ആകെ 1500 ഒഴിവുകളുണ്ട്. കേരളത്തില്‍ 100 ഒഴിവുകളാണുള്ളത്. പ്രാദേശിക ഭാഷാ പ്രാവീണ്യമുണ്ടായിരിക്കണം. ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, കര്‍ണാടകം, കേരളം, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, തെലങ്കാന, പശ്ചിമബംഗാള്‍ എ ന്നീ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. ബാങ്ക് പ്രബേഷനറി ഓഫിസര്‍ തസ്തികക്ക് സമാനമാണിത്. ശമ്പളനിരക്ക് 48,480-85,920 രൂപ.
ALSO READ:അസാധ്യ രുചി; ഡിന്നറിന് കോളിഫ്‌ളവര്‍ കുറുമ
ഏതെങ്കിലുമൊരു സംസ്ഥാനത്തിലെ ഒഴിവുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.unionbankofindia.co.in/careersല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം. ഡിഗ്രി സര്‍ട്ടിഫിക്കറ്റും മാര്‍ക്കലിസ്റ്റും ഉണ്ടാവണം. പ്രായപരിധി 1.10.2024ല്‍ 20-30 വയസ്സ്. എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചു വര്‍ഷം, ഒ.ബി.സി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷം, ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷം, വിമു ക്തഭടന്മാര്‍ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്.അപേക്ഷാഫീസ് 850 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങള്‍ക്ക് 175 രൂപ മതി. ഓണ്‍ ലൈനായി നവംബര്‍ 13 വരെ അപേക്ഷ സമര്‍പ്പിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here