കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയിൽ സ്മാർട്ഫോൺ വില കുറയുമെന്ന പ്രചാരണം ശക്തമായിരുന്നു. ഇപ്പോഴിതാ ആ പ്രചാരണങ്ങൾ എല്ലാം തെറ്റാണ് എന്ന് വ്യക്തമാകുകയാണ് വിദഗ്ധർ.
മൊബൈല്‍ ഫോണുകളുടെയും ചാര്‍ജറുകളുടേയും കസ്റ്റംസ് തീരുവകുറച്ചുകൊണ്ടുള്ള ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനം മൊബൈൽ ഫോണുകളുടെ വില കുറയുന്നതിനിടയാക്കില്ല എന്നാണ് വിലയിരുത്തൽ.
കസ്റ്റംസ് തീരുവയിൽ നിന്ന് അഞ്ച് ശതമാനമാണ് സർക്കാർ ബജറ്റിൽ വെട്ടിക്കുറച്ചത്. ഇതോടെ 20 ശതമാനം ഉണ്ടായിരുന്ന ചുങ്കം 15 ശതമാനമായി കുറഞ്ഞു. എന്നാൽ ഇതിൽ ഉപഭോക്താക്കൾക്ക് കാര്യമായി ആഹ്ളാദിക്കാൻ ഒന്നുമില്ലെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. കസ്റ്റംസ് തീരുവയിലെ കുറവ് ഇന്ത്യയിൽ സ്മാർട്ട്ഫോ ണുകളുടെ വിലക്കുറവിന് കാരണമായേക്കില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉത്പാദനത്തിന് ശക്തിപകരുകയെന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ ഫോണുകൾ, ചാർജറുകൾ, പിസിബിഎ എന്നിവയുടെ ഇറക്കുമതി തീരുവ സർക്കാർ വെട്ടിക്കുറച്ചതെങ്കിലും ഈ കുറവ് സ്മാർട്ട്ഫോണ്‍ വിലകുറയ്ക്കാനുള്ള കാരണമായി മാറില്ല എന്നതാണ് വസ്തുത. അതായത് കസ്റ്റംസ് തീരുവ വെട്ടിക്കുറച്ചത് സ്മാര്‍ട്ട്ഫോണുകളുടെ വില കുറയാൻ കരണമാകില്ല എന്ന് വസ്തുത.
ഇന്ത്യയിലേക്ക് പൂർണമായും നിർമിച്ച മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്യുന്നത് ആപ്പിളും, ഗൂഗിളും ഉൾപ്പടെയുള്ള ബ്രാന്റുകളാണ്. ഇവരാണെങ്കിൽ പ്രീമിയം സ്മാര്‍ട്ഫോണുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. പ്രീമിയം ഫോണുകൾക്ക് സമീപകാലത്ത് ആവശ്യക്കാരേറിയിട്ടുണ്ടെങ്കിലും ഭൂരിഭാഗവും ബജറ്റ് ഫോണുകളും മിഡ് റേഞ്ച് ഫോണുകളും വാങ്ങുന്നവരാണ്. അതുകൊണ്ട് തന്നെ ബജറ്റ് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായി എന്ന് കരുതുന്നുണ്ടെങ്കിൽ അത് തിരുത്തുന്നതാണ് നല്ലത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here