‘എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് കേന്ദ്ര ബജറ്റ്; അംബാനി അദാനി പോലുള്ളവർക്ക് നിരാശയുണ്ടാവില്ല’: എം എ ബേബി

കേരളത്തിന് കേന്ദ്ര ബജറ്റിൽ ഒന്നുമില്ലെന്ന് സി പി ഐ എം പി ബി അംഗം എം എ ബേബി. എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് കേന്ദ്ര ബജറ്റെന്നും അംബാനി അദാനി പോലുള്ളവർക്ക് നിരാശയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Also read:‘എക്സാലോജിക്കുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക്‌ എതിര്’: എ കെ ബാലൻ

‘അംബാനിക്കും അദാനിക്കും വേണ്ടി കരാർ പണി എടുത്ത് നൽകാനായി കേന്ദ്ര ഗവൺമെൻ്റ് നിൽക്കുകയാണ്. ജനങ്ങളെ പറ്റിക്കാൻ നരേന്ദ്ര മോദി ചെയ്തു വന്ന കാര്യങ്ങൾ ഈ ബജറ്റിലും കാണാം. സാമ്പത്തിക അവലോകന റിപ്പോർട്ട് അവതരിപ്പിച്ചിട്ടില്ല. സ്ഥിതി വിവരക്കണക്കുകൾ നിർത്തി വെച്ചിരിക്കുകയാണ്.

Also read:കോഴിക്കോട് എൻ ഐ ടി വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്ത സംഭവം: പ്രതിഷേധവുമായി എസ്എഫ്ഐ

എയർ ഇന്ത്യ വിറ്റ കേന്ദ്ര സർക്കാർ സ്വകാര്യ കമ്പനികൾ ആയിരം വിമാനം വാങ്ങുന്നത് ബജറ്റിൽ നേട്ടമായി അവതരിപ്പിക്കുകയാണ്. കേന്ദ്രത്തിന് സ്വന്തമായ സാമ്പത്തിക വ്യവസ്ഥയുണ്ട്. സംസ്ഥാനങ്ങൾക്ക് കടമെടുപ്പിലുൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കേന്ദ്രം ഈ നിയമമൊന്നും പാലിക്കുന്നില്ല. കേന്ദ്രത്തിൻ്റെ തടസ്സം മൂലം കടുത്ത കെടുതി അനുഭവിക്കുന്ന സർക്കാരാണ് കേരളത്തിലേത്. പരിമിതിക്കുള്ളിൽ നിന്ന് സാധാരണക്കാരന് വേണ്ടി സാധ്യമാവുന്നതെല്ലാം ചെയ്യുന്ന ബജറ്റായിരിക്കും കേരള സർക്കാർ അവതരിപ്പിക്കുന്നത്’ എം എ ബേബി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News