രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് ഇന്ന്

രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് ഇന്ന്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല ബജറ്റ് ആണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് മുൻനിർത്തി ആദായ നികുതിയിളവ്, കർഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ തുടങ്ങിയവ ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

ALSO READ: പാലക്കാട് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്ക്കൂട്ടർ യാത്രക്കാരൻ മരിച്ചു

തെരഞ്ഞെടുപ്പിനു ശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക. അതേസമയം, ഒന്നാം മോദി സർക്കാർ 2019 ൽ ഇടക്കാല ബജറ്റിനു പകരം സമ്പൂർണ ബജറ്റ് തന്നെയാണ് അവതരിപ്പിച്ചത്. കഴിഞ്ഞദിവസം നടന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള നയപ്രഖ്യാപനം രാഷ്‌ട്രപതി പാർലമെൻറിൽ നടത്തിയിരുന്നു. 10 ദിവസം നീണ്ട് നിൽക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം 9 ന് അവസാനിക്കും.

അതേസമയം രാജ്യം നേരിടുന്ന പ്രശ്നങ്ങളെയൊക്കെ അവഗണിച്ചുകൊണ്ടാണ് രാഷ്‌ട്രപതി രണ്ടാം മോദി സർക്കാരിന്റെ അവസാന നയപ്രഖ്യാപനം നടത്തിയത്. രാജ്യത്തെ പ്രധാന പ്രശ്നങ്ങളായ മണിപ്പൂരോ, തൊഴിലില്ലായ്മയോ ഇതുവരെ രാഷ്‌ട്രപതി സൂചിപ്പിക്കുക പോലും ചെയ്തില്ല. രാജ്യത്തിൻറെ നിർണായകവിഷയങ്ങളെല്ലാം മറന്നുകൊണ്ട് ആയിരുന്നു നയപ്രഖ്യാപനം നടന്നത്.

ALSO READ: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറസ്റ്റില്‍; അറസ്റ്റ് ഗവര്‍ണര്‍ രാജി അംഗീകരിച്ചതിന് പിന്നാലെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News