കേന്ദ്ര ബജറ്റ് സമ്മേളനം: നയപ്രഖ്യാപനം ഉടൻ, നാളെ ബജറ്റ്

കേന്ദ്ര ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ബജറ്റ് സമ്മേളനത്തിനായി രാഷ്‌ട്രപതി ദ്രൗപതി മുർമു എത്തി. രണ്ടാം ബിജെപി സർക്കാരിന്റെ അവസാന ബജറ്റ് നാളെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായ നയപ്രഖ്യാപനം ഇന്ന് രാഷ്‌ട്രപതി പാർലമെൻറിൽ നടത്തും. 10 ദിവസം നീണ്ട് നിൽക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം 9 ന് അവസാനിക്കും.

Also Read: ‘ശബരിമലയിൽ ഉണ്ടായത് അനാവശ്യ പ്രക്ഷോഭം, അതിന്റെ ലക്ഷ്യം നമ്മൾ തിരിച്ചറിയണം’: മന്ത്രി കെ രാധാകൃഷ്ണൻ

ബജറ്റിന് മുൻപായി നടക്കുന്ന സാമ്പത്തിക സർവ്വേ ഒഴിവാക്കിയാണ് ഇത്തവണ സമ്മേളനം. ബജറ്റിന് മുന്നോടിയായി സസ്‌പെൻഡ് ചെയ്തിരുന്ന പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു. സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നേരിട്ട് നടത്തിയ പിൻവാതിൽ ഇടപെടലുകളുൾപ്പെടെ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ. അമൃത കാലത്തിൽ ഇന്ത്യ, വികസിത രാജ്യമായി തീരുമെന്ന കാഴ്ചപ്പാടോടെയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്.

Also Read: റബ്ബറിന്റെ വിലയിലുണ്ടായ കുറവ് കേന്ദ്രസർക്കാർ ഏർപ്പെട്ട കരാറിന്റെ തിക്തഫലം; പി പ്രസാദ്

അവസാന ബജറ്റ് ആയതു കൊണ്ട് തന്നെ ലോക്സഭാ ഇലക്ഷൻ മുൻനിർത്തിയായിരിക്കും ബജറ്റ് എന്നും പ്രതീക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News