നീറ്റ്- നെറ്റ് യോഗ്യതാ പരീക്ഷകള്‍ കച്ചവടമാക്കിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവെക്കുക: ഡിവൈഎഫ്‌ഐ

നീറ്റ്- നെറ്റ് യോഗ്യതാ പരീക്ഷകള്‍ കച്ചവടമാക്കിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ. നീറ്റ് ക്രമക്കേടുകള്‍ക്ക് പിന്നാലെ ജൂണ്‍ 18ന് രാജ്യവ്യാപകമായി നടന്ന യുജിസി നെറ്റിലും വ്യാപക ക്രമക്കേട് നടന്നതിന്റെ ഭാഗമായി പരീക്ഷ റദ്ദാക്കിയിരിക്കുകയാണ്.

ALSO READ:നേട്ടങ്ങളുടെ കുതിപ്പില്‍ കെല്‍ട്രോണ്‍; നാവികസേനയില്‍ നിന്ന് 97 കോടിയുടെ പുതിയ ഓര്‍ഡര്‍

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം യാതൊരു ഉത്തരവാദിത്വവുമില്ലാതെ കുത്തഴിഞ്ഞ രീതിയിലാണ് ഗൗരവതരമായി നടത്തേണ്ട ദേശീയ യോഗ്യത പരീക്ഷകള്‍ നടത്തുന്നത് എന്നതിനുള്ള തെളിവാണിത്. വിദ്യാര്‍ത്ഥികളുടെ ഭാവിയും സമയവും നഷ്ടപ്പെടുത്തുന്ന അലസമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള പരീക്ഷ നടത്തിപ്പില്‍ കാണിക്കുന്നത്. ഈ ക്രമക്കേടുകളില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം. നീറ്റ്, നെറ്റ് ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ALSO READ:കർണ്ണാടക ഗോണികുപ്പയില്‍ കെട്ടിടം തകര്‍ന്നു വീണു; രക്ഷാപ്രവർത്തനം തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News