ചൂരൽമല-മുണ്ടക്കൈ ദുരന്തം, കേരളത്തിനുള്ള ധനസഹായം ഉടൻ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പ് നൽകി; പ്രൊഫ കെ വി തോമസ്

ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിനുള്ള കേന്ദ്ര ധനസഹായം ഉടൻ അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഉറപ്പ് നൽകിയതായി ദില്ലിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് അറിയിച്ചു.

ദില്ലിയിൽ കേന്ദ്രധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ധനസഹായം പ്രത്യേക പാക്കേജായി അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്ച വളരെ പ്രതീക്ഷ നൽകുന്നതാണെന്നും പ്രൊഫ. കെ.വി. തോമസ് പറഞ്ഞു.

ALSO READ: ‘സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏറ്റവും അപകടം പിടിച്ചയിടം സ്വന്തം വീട്’; യുഎന്നിന്‍റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിൻ്റെ തീരുമാനം സമയബന്ധിതമായി തന്നെ ഉണ്ടാകുമെന്നാണ് സൂചനയെന്നും തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ സാങ്കേതിക തടസ്സങ്ങൾ ഒന്നും തന്നെയില്ലെന്നാണ് കരുതുന്നതെന്നും പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ട് കേരളം നൽകിയിട്ടുള്ള ഫയലുകൾ മന്ത്രി പരിശോധിച്ചിട്ടുണ്ട്.

കേന്ദ്രസംഘം ചൂരൽമലയിലെത്തി നടത്തിയ പരിശോധനയുടെ റിപ്പോർട്ടും കേന്ദ്ര ധനകാര്യസമിതിയുടെ പരിശോധനയിലാണെന്നും പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. എന്നാൽ, എത്ര തുക നൽകും എന്നതുസംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ലെന്നും പ്രൊഫ. കെ.വി. തോമസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News