പഞ്ചാബ് ഹരിയാന അതിർത്തിയിലെ ഖനൗരിയിൽ നിരാഹാരമിരിക്കുന്ന കർഷകരുമായി ചർച്ച നടത്തുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ. ഫെബ്രുവരി 14ന് ചണ്ഡീഗഡിൽ വച്ച് കർഷകരുമായി കേന്ദ്രസംഘം ചർച്ച നടത്തിയേക്കും. കർഷകർ ദില്ലി ചലോ മാർച്ച് പുനരാരംഭിക്കാനിരിക്കെയാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചത്. ഇതിന് പിന്നാലെ നിരഹാരമിരിക്കുന്ന കർഷക നേതാവ് ജഗജിത് സിങ് ദല്ലേവാൾ വൈദ്യസഹായം സ്വീകരിച്ചു.
മിനിമം താങ്ങുവില നിയമപരമാക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച ഹരിയാന പഞ്ചാബ് അതിർത്തിയായ ഖനൗരിയിൽ കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ നടത്തുന്ന നിരാഹാര സമരം 54 ദിവസം പിന്നിടുകയാണ്.കർഷക ആവശ്യങ്ങളോട് മുഖം തിരിക്കുന്ന സമീപനം സ്വീകരിച്ച കേന്ദ്രസർക്കാരിനെതിരെ കർഷകർ പ്രക്ഷോഭം കടിപ്പിക്കുന്ന സാഹചര്യത്തിലാണ് കർഷകരുമായി ചർച്ച നടത്താമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്.
ALSO READ; സമാധാനം അകലെ! ഗാസയിൽ വെടിനിർത്തൽ നടപ്പായില്ല
ഫെബ്രുവരി 14ന് ചണ്ഡീഗഡിലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ വെച്ച് നടക്കുന്ന ചർച്ചയിൽ വിവിധ കർഷക നേതാക്കൾ പങ്കെടുക്കും.അതേസമയം കഴിഞ്ഞവർഷം നാലുതവണ കേന്ദ്രസർക്കാർ പ്രതിനിധികൾ കർഷകരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും കർഷകരുടെ ആവശ്യങ്ങൾ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
ഈ മാസം 21ന് കർഷകരുടെ നേതൃത്വത്തിൽ ശംഭു അതിർത്തിയിൽ നിന്ന് 101 കർഷകർ ദില്ലി ചെലോ മാർച്ച് പുനരാരംഭിക്കാൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ചർച്ച നടത്താൻ കേന്ദ്രസർക്കാർ വഴങ്ങിയത്.അതിനു പിന്നാലെ ഇതല്ലേ വൈദ്യസഹായം സ്വീകരിക്കാൻ തയ്യാറായി. നവംബർ 26ന് നിരാഹാരം ആരംഭിച്ച ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. ശരീരഭാരം 20 കിലോ കുറഞ്ഞതായി ഡോക്ടർമാർ ചൂണ്ടിക്കാണിച്ചു. ഇതല്ലേ വാളിന് ഐക്യദാർഢ്യം അറിയിച്ച് 111 കർഷകർ കനോരിയിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here