ബ്രിജ് ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ സമരം 18-ാം ദിവസത്തിലേക്ക്. സംയുക്ത ട്രേഡ് യൂണിയന്‍ താരങ്ങള്‍ക്ക് പിന്തുണയറിയിച്ച് സമരവേദിയിലെത്തി. കേന്ദ്രസര്‍ക്കാര്‍ സമരത്തെ ജാതിമത സമവാക്യങ്ങളോടു ചേര്‍ത്ത് നിസ്സാരവല്‍ക്കരിക്കുവാന്‍ ശ്രമിക്കുന്നുവെന്നു സി ഐ ടി യു ദേശീയ സെക്രട്ടറി എ ആര്‍ സിന്ധു ആരോപിച്ചു. അതേസമയം കേസിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ ദില്ലി പോലിസിനോട് റോസ് അവന്യൂ കോടതി നിര്‍ദ്ദേശിച്ചു.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരായ ഗുസ്തി താരങ്ങളടെ സമരം നാള്‍ക്കു നാള്‍ പിന്നിടുമ്പോള്‍ പിന്തുണയും വര്‍ദ്ധിക്കുന്നു. സംയുകത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ സമരപ്പന്തലിലെത്തി പിന്തുണയറിയിച്ചു.നാളെ ഹരിയാനയില്‍ നിന്നുള്ള ട്രേഡ് യൂണിയനുകള്‍ സമരത്തിന് പിന്തുണ അറിയിച്ച് എത്തും.കേന്ദ്രസര്‍ക്കാര്‍ സമരത്തെ ജാതിമത സമവാക്യങ്ങളോടു ചേര്‍ത്ത് നിസ്സാരവല്‍ക്കരിക്കുവാന്‍ ശ്രമിക്കുന്നുവെന്നും ഒപ്പം പ്രതികളെ രക്ഷിക്കാനും ശ്രമിക്കുകയാണെന്നും സി ഐ ടി യു ദേശീയ സെക്രട്ടറി എ ആര്‍ സിന്ധു ആരോപിച്ചു.
കേന്ദ്രസര്‍ക്കാര്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടുപോകുന്നുവെന്നുള്ള ആരോപണങ്ങളും ഇതിനോടകം ഉയര്‍ന്നു. അതേസമയം ഗുസ്തി താരങ്ങള്‍ റോസ് അവന്യൂ കോടതിയെ സമീപിച്ചു. ബ്രിജ് ഭൂഷനെതിരായ കേസില്‍ ഉടന്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. ഹര്‍ജി ഈ മാസം 12 ന് കോടതി പരിഗണിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here