മറ്റു സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്താനെത്തുന്ന കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ സമർദം ചെലുത്തി ​ഗുജറാത്തിലെത്തിക്കുന്നു; റിപ്പോർട്ട് പുറത്ത്

Narendra Modi

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്താനെത്തുന്ന വന്‍കിട കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഗുജറാത്തിലേക്ക് എത്തിക്കുന്നതായി റിപ്പോര്‍ട്ട്. തെലങ്കാന, തമിഴ്നാട്, കര്‍ണാടകം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്താനെത്തിയ കമ്പനികളെയാണ് സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയും പ്രലോഭിപ്പിച്ചും ഗുജറാത്തിലെത്തിക്കുന്നതെന്ന് ‘ദി ന്യൂസ് മിനിറ്റ്’ റിപ്പോര്‍ട്ട് ചെയ്തു.

ഗുജറാത്തിലേക്ക് മാറിയാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും വലിയ സഹായങ്ങളും ഇളവുകളും നല്‍കാമെന്ന് വാ​ഗ്ദാനം ചെയ്താണ് കമ്പനികളിൽ കേന്ദ്രസര്‍ക്കാര്‍ സമ്മർദം ചെലുത്തുന്നത്.

Also Read: കാനഡയിലെ ബ്രാംപ്ടൺ ക്ഷേത്രത്തിനു നേരെ ആക്രമണം, ദില്ലിയിൽ ഹിന്ദു സിഖ് ഗ്ലോബൽ ഫോറം അംഗങ്ങൾ പ്രതിഷേധിച്ചു

തെലങ്കാന, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്താനെത്തിയ കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തി കേന്ദ്രസര്‍ക്കാര്‍ നിക്ഷേപങ്ങള്‍ മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെത്തിക്കും. ഗുജറാത്തിനെ ഒരു നിക്ഷേപകേന്ദ്രമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഇടപെടലുകൾ നടത്തുന്നത്.

അമേരിക്കന്‍ സെമി കണ്ടക്ടര്‍ കമ്പനിയായ ‘മൈക്രോണ്‍ ടെക്നോളജി’ക്ക് തമിഴ്നാട്ടിലോ തെലങ്കാനയിലോ സെമി കണ്ടക്ടര്‍ കേന്ദ്രം തുടങ്ങാനായിരുന്നു താത്പര്യം. എന്നാല്‍, ഗുജറാത്തിലെ അഹമ്മദാബാദിനടുത്ത് സാനന്ദില്‍ കേന്ദ്രം തുടങ്ങുമെന്നാണ് കമ്പനി 2023 ജനുവരിയില്‍ അറിയിച്ചത്. പ്രധാനമന്ത്രി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ കമ്പനി തീരുമാനം മാറ്റുകയായിരുന്നു.

Also Read: മുസ്ലീം സംവരണം രാജ്യത്ത് നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് അമിത് ഷാ, മഹാരാഷ്ട്രയില്‍ ബിജെപി പ്രകടന പത്രിക പുറത്തിറക്കി

ഇതില്‍ കടുത്ത അതൃപ്തി അറിയിച്ച് തെലങ്കാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വലിയ തടസ്സങ്ങള്‍ തീര്‍ക്കുന്നതായി തമിഴ്നാടും പരാതി ഉന്നയിച്ചിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് വന്ന 6000 കോടിയുടെ നിക്ഷേപം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഗുജറാത്തിലേക്ക് കൊണ്ടുപോയതായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആരോപണം ഉയർത്തുകയും ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയിലെ വേദാന്ത – ഫോക്സ്‌കോണ്‍ പദ്ധതിയും, ടാറ്റാ എയര്‍ബസ് നിര്‍മാണയൂണിറ്റും ഗുജറാത്തിലേക്ക് മാറ്റിയത് ഇത്തരം സമ്മർദ തന്ത്രത്തിലൂടെയായിരുന്നുവെന്നും ‘ന്യൂസ്മിനിറ്റ്’ റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News