“അതിനെ ന്യായീകരിക്കേണ്ടതില്ല”; ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്ക് ഓഫീസിലും മാധ്യമപ്രവര്‍ത്തകരായ സഞ്ജയ് രജൗറ, ഭാഷാ സിംഗ്, ഊര്‍മിലേഷ്, പ്രബിര്‍ പുര്‍കയസ്ത, അഭിസാര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി സാംസ്‌കാരിക പ്രവര്‍ത്തകന്‍ സൊഹൈല്‍ ഹാഷ്മി എന്നിവരുടെ ദില്ലിയിലെ വസതിയിലും റെയ്ഡ് നടത്തിയതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍.

അതിനെ ന്യായീകരിക്കേണ്ട ആവശ്യമില്ലെന്നും ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സെര്‍ച്ച് ഏജന്‍സികള്‍ക്ക് അവര്‍ക്കെതിരെ കൃത്യമായ രീതിയില്‍ അന്വേഷണം നടത്തി അവര്‍ക്കെതിരെ നടപടിയെടുക്കും. അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്രമാണ്. അവര്‍ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അന്വേഷണ ഏജന്‍സികള്‍ അവര്‍ക്കെതിരെ നടപടിയെടുക്കും. അതൊരു സ്വാഭാവിക പ്രക്രിയയാണ്. മാധ്യമപ്രവര്‍ത്തകര്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുകയും കുറ്റം ചെയ്യുകയും ചെയ്താല്‍ അന്വേഷണ ഏജന്‍സികള്‍ നടപടിയെടുക്കില്ലെന്ന് നിയമമൊന്നുമില്ല – കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Also Read : പലപ്പോഴും പട്ടിണികിടക്കും; ഉപ്പ് ഒഴിവാക്കി; ശ്രീദേവിയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി ബോണി കപൂര്‍

ദില്ലി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരെ പൊലീസ് റെയ്ഡ് ചെയ്യുന്നത്. അതേസമയം ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡില്‍ പ്രതിഷേധം അറിയിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു. ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും തന്റെ പേരിലുള്ള വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയെന്നും യെച്ചൂരി പറഞ്ഞു.

ന്യൂസ് ക്ലിക്കില്‍ ജോലി ചെയ്യുന്നയാള്‍ തന്റെ ഓഫീസ് ജീവനക്കാരന്റെ മകനാണ്. ആ വ്യക്തി അവിടെയാണ് താമസിക്കുന്നതെന്നും റെയ്ഡില്‍ ലാപ്ടോപ്പ് അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തുവെന്നും യെച്ചൂരി അറിയിച്ചു. എന്തടിസ്ഥാനത്തിലാണ് റെയ്ഡ് എന്നത് ഇപ്പോഴും വിശദീകരിച്ചിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.

Also Read : മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം; ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡില്‍ പ്രതിഷേധം അറിയിച്ച് യെച്ചൂരി

മാധ്യമസ്വാതന്ത്ര്യം തകര്‍ന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ റെയ്ഡെന്നും ഇതാണ് രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥയെന്നും യെച്ചൂരി ഓര്‍മിപ്പിച്ചു. എന്താണ് അന്വേഷിക്കുന്നതെന്നോ റെയ്ഡ് എന്തിനെന്നും അറിയില്ല. എന്ത് കുറ്റങ്ങളാണ് ന്യൂസ്‌ക്ലിക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയതെന്നും അറിയില്ലെന്നും എന്താണ് ഭീകരവാദ ബന്ധം എന്നും അറിയില്ലെന്നും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും യെച്ചൂരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News