മോദിക്കെതിരെ ഒളിയമ്പെയ്ത് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി

nitin gadkari

ദില്ലി: മോദിക്കെതിരെ ഒളിയമ്പെയ്ത് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി. ഏകാധിപത്യ ശൈലിക്കെതിരെ പ്രതികരിച്ച ഗഡ്‌കരി ഭരണാധികാരികൾക്ക് വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടാൻ കഴിയണമെന്നും
തുറന്നടിച്ചു . പുസ്തക പ്രകാശന ചടങ്ങിലാണ് ഗഡ്കരിയുടെ വിമർശനം.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പു അടുത്തിരിക്കെ സംസ്ഥാന ബിജെപിയിൽ ആശയക്കുഴപ്പം മറനീക്കി പുറത്തുവന്നത്. നരേന്ദ്ര മോദിയും അമിത് ഷായും പങ്കെടുത്ത നിർണായക യോഗങ്ങൾ നിതിൻ ഗഡ്കരി ഒഴിവാക്കിയത് പാർട്ടിക്കുള്ളിൽ ചർച്ചമായിരുന്നു.

മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ നേരത്തെയും ഭിന്ന നിലപാട് എടുത്തിട്ടുള്ള നേതാവാണ് നിതിൻ ഗഡ്കരി. ഇതേക്കുറിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ നടത്തിയ പരാമർശം ഏറെ ശ്രദ്ധേയമാണ്. മോദിയും ഷായും ദേവേന്ദ്ര ഫഡ്‌നാവിസും ഗഡ്കരിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് താക്കറെ പറഞ്ഞിരുന്നു.

Also Read- തമിഴ്‌നാട് മുന്‍മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം

നേരത്തെ 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ പ്രചാരണങ്ങളിൽ നിന്നും ഗഡ്കരിയെ ഒഴിവാക്കിയിരുന്നു. 2019ലെ തെരഞ്ഞെടുപ്പിന് മുമ്പ് മഹാരാഷ്ട്രയിൽ ഗഡ്കരി ബിജെപിയുടെ താര പ്രചാരകനായിരുന്നു. എന്നാൽ 2024ലെ തെരഞ്ഞെടുപ്പിൽ ഗഡ്കരിക്ക് വലിയ പ്രാധാന്യം നൽകിയിരുന്നില്ല.

Nitin Gadkari, Narendra Modi, BJP

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News