രാജ്യത്ത് റോഡപകടത്തിൽപ്പെട്ടവർക്ക് ഒന്നരലക്ഷം രൂപ പണരഹിത ചികിത്സ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

nitin gadkari

രാജ്യത്ത് റോഡപകടത്തിൽപ്പെട്ടവർക്ക് ഒന്നരലക്ഷം രൂപ പണരഹിത ചികിത്സ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പൊലീസ്, ആശുപത്രികൾ, സംസ്ഥാന ആരോഗ്യ ഏജൻസി എന്നിവരുമായി ഏകോപിപ്പിച്ച് ദേശീയ ആരോഗ്യ അതോറിറ്റിക്കാണ് പരിപാടിയുടെ നിർവഹണച്ചുമതല. രാജ്യവ്യാപക പദ്ധതി മാർച്ച് മാസത്തോടെ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു

ഏതു വിഭാഗത്തിലുള്ള റോഡിലെയും വാഹനാപകടങ്ങൾക്കും പദ്ധതി ബാധകമാകും. 24 മണിക്കൂറിനുള്ളിൽ പോലീസിനെ വിവരമറിയിച്ചാൽ അപകടത്തിൽപ്പെട്ടയാളുടെ ഏഴുദിവസത്തെ ചികിത്സച്ചെലവ് അല്ലെങ്കിൽ പരമാവധി 1.5 ലക്ഷം രൂപ പദ്ധതിയിലൂടെ നൽകും.

ALSO READ; നിയമസഭാ പുസ്തകോത്സവം സെമിനാര്‍; കേരളത്തിന് പുറത്ത് ഇത്തരം ഒരു ചര്‍ച്ച നടത്താന്‍ പറ്റില്ല, ഇതാണ് കേരളത്തിന്റെ വലിയ പ്രത്യേകത: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

അടിയന്തരചികിത്സ ആവശ്യമായവർക്കാണ്‌ പരമാവധി തുക നൽകുന്നത്‌. മരിക്കുന്നയാളുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപവരെ സഹായധനം നൽകും. പണം കണ്ടെത്താൻ ഇൻഷുറൻസ്‌ കന്പനികളുടെ സഹായവും കേന്ദ്രം തേടിയിരിക്കയാണ്. തേഡ്‌ പാർട്ടി ഇൻഷുറൻസ്‌ തുകയുടെ ചെറിയ ശതമാനം പദ്ധതി ഫണ്ടിലേക്ക്‌ മാറ്റണമെന്നാണ്‌ കേന്ദ്രത്തിന്റെ ആവശ്യം.

രാജ്യത്ത് രണ്ടു ലക്ഷത്തോളം പേരാണ് 2024-ൽ റോഡപകടങ്ങളിൽ മരിച്ചത്. ഇതിൽ 30,000 മരണങ്ങൾ ഹെൽമെറ്റ് ധരിക്കാത്തതിനാലാണ്‌. മാരകമായ അപകടങ്ങൾക്ക് ഇരയായവരിൽ 66 ശതമാനം പേരും 18-34 വയസ്സുള്ളവരാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡ്രൈവിങ്‌ ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച് ഏകദേശം 3000 മരണങ്ങൾ റിപ്പോർട്ടുചെയ്തതായും മന്ത്രി വ്യക്തമാക്കി.സംസ്ഥാന ആരോഗ്യ ഏജൻസി, പോലീസ്, ആശുപത്രികൾ, എന്നിവരുമായി ഏകോപിപ്പിച്ച് ദേശീയ ആരോഗ്യ അതോറിറ്റിക്കാണ് പരിപാടിയുടെ നിർവഹണച്ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News