മലക്കം മറി‍ഞ്ഞ് സുരേഷ് ​ഗോപി; പൂര നഗരിയിലേക്ക് എത്തിയത് ആംബുലൻസിൽ

Suresh Gopi

പൂര നഗരിയിലേക്ക് എത്തിയത് ആംബുലൻസിലെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയാത്തതിനാൽ ആബുലൻസ് ഉപയോഗിച്ചെന്നാണ് സുരേഷ് ഗോപിയുടെ ന്യായീകരണം. ആംബുലൻസിൽ കയറിയിട്ടില്ലെന്ന വാദം പൊളിഞ്ഞതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി സുരേഷ്​ഗോപി കുറ്റസമ്മതം നടത്തിയത്.

ഇന്നലെ പൊതുവേദിയിൽ വെച്ച് ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിലാണ്‌ പൂര സ്ഥലത്തേക്ക് പോയതെന്നും.ആംബുലൻസിൽ വന്നത്‌ കണ്ടുവെന്നത്‌ മായക്കാഴ്‌ചയാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാദം എന്നാൽ ആംബുലൻസിൽ സുരേഷ് ഗോപി വന്നിറങ്ങിയ ദൃശ്യങ്ങൾ മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ പറഞ്ഞ കളളം പിടിക്കപ്പെട്ട സുരേഷ് ഗോപി വാദത്തിൽ നിന്ന് മലക്കം മറിഞ്ഞത്.

Also Read: തിരുവനന്തപുരത്തിന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം; നേട്ടത്തിന് അർഹമായ ഇന്ത്യയിലെ ആദ്യ നഗരം

ഇതോടെ നേതാവിന്റെ ദേഷ്യം മാധ്യമങ്ങൾക്ക് നേരെയായി. മൂവ് ഔട്ട് എന്ന് ചോദ്യങ്ങൾ ചോദിച്ച മാധ്യമങ്ങളോട് സുരേഷ് ​ഗോപി ആക്രോശിച്ചു.

എന്തായാലും ആംബുലൻസിൽ യാത്ര ചെയ്തത് പ്രചരിച്ചതോടെ സുരേഷ് ഗോപിയുടെ പ്രതികരണം ബി ജെ പി യെ ആകെ വെട്ടിലാക്കി. ഇതോടെയാണ് കുറ്റ സമ്മതം നടത്തിയത്. ആംബുലൻസിൽ കയറിയത് ആരോഗ്യ പ്രശ്നങ്ങൾ മൂലമെന്നായിരുന്നു സുരേഷ് ഗോപിയുടെ ന്യായീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News