നമ്മളിൽ പലർക്കും അറിയാത്ത പുതിയ കാര്യങ്ങൾ അദ്ദേഹം സഭയിൽ അവതരിപ്പിക്കുമായിരുന്നു; മന്ത്രി പി രാജീവിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി പീയുഷ്‌ ഗോയൽ

75 വർഷത്തെ ഇന്ത്യൻ പാർലമെന്റിന്റെ രാജ്യസഭ ചരിത്രത്തെ കുറിച്ചുള്ള പ്രത്യേക ചർച്ചയിൽ മന്ത്രി പി രാജീവിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച്‌ സഭാ നേതാവ്‌ കൂടിയായ കേന്ദ്ര മന്ത്രി പീയുഷ്‌ ഗോയൽ. ചർച്ചയ്‌ക്ക്‌ തുടക്കമിട്ട പീയുഷ്‌ ഗോയൽ രാജ്യസഭയിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച മുൻ എം പിമാരെ കുറിച്ച്‌ പരാമർശിച്ച സന്ദർഭത്തിലാണ് രാജീവിന്റെ എം പിയെന്ന നിലയിലുള്ള പ്രവർത്തനങ്ങൾ പീയുഷ്‌ ഗോയൽ ചൂണ്ടിക്കാട്ടിയത്‌.

ALSO READ:യു എ ഇ യിൽ തൊഴിൽനഷ്ട ഇൻഷുറൻസിന് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ മുപ്പതിന് അവസാനിക്കും
‘കേരളത്തിൽ നിന്ന്‌ ഒരു കമ്മ്യൂണിസ്‌റ്റ്‌ എം പിയുണ്ടായിരുന്നു. പി രാജീവ്‌. ഇന്ന്‌ അദ്ദേഹം കേരളത്തിൽ മന്ത്രിയാണ്‌. സിപിഐഎമ്മിന്റെ മുതിർന്ന നേതാവാണ്‌. നല്ല തയ്യാറെടുപ്പോടെയായിരുന്നു അദ്ദേഹം സഭയിൽ എത്താറുള്ളത്‌. പുതിയ പുതിയ വിഷയങ്ങളുമായാണ്‌ അദ്ദേഹം സഭയിൽ എത്തുന്നത്. നമ്മളിൽ പലർക്കും അറിയാത്ത പുതിയ പുതിയ കാര്യങ്ങൾ അദ്ദേഹം സഭയിൽ അവതരിപ്പിക്കുമായിരുന്നു. അങ്ങനെ പുതിയ വിഷയങ്ങൾ രാജീവ്‌ പലവട്ടം ഈ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്‌. ഇന്നും കേരളത്തിലായാലും അല്ലെങ്കിൽ ഡൽഹിയിൽ എത്തുമ്പോഴായാലും അദ്ദേഹത്തെ കാണുമ്പോൾ എനിക്ക്‌ സന്തോഷമുണ്ടാകാറുണ്ട്‌. നമുക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. എന്നാൽ അതെല്ലാം സൗമ്യതയിൽ പ്രകടമാക്കി യോജിപ്പോടെ നീങ്ങാനായാൽ രാജ്യം അതിവേഗം ഉന്നതിയിലേക്ക്‌ കുതിക്കുന്ന സാഹചര്യമുണ്ടാകും’ എന്നാണ് ഗോയൽ പറഞ്ഞത്.

ALSO READ:രണ്ടാം വന്ദേ ഭാരത് കേരളത്തിലെത്തി

അതേസമയം പീയുഷ് ഗോയലിന്റെ ആറു വർഷത്തെ രാജ്യസഭയിലെ പ്രവർത്തനം പൊതുജീവിതത്തിലെ ഏറ്റവും ജീവത്തായ അനുഭവങ്ങളുടേതാണെന്ന്‌ പി രാജീവ്‌ ഫെയ്‌സ്‌ബുക്കിൽ പറഞ്ഞു. അന്ന് പ്രവർത്തിച്ച പാർലമെന്റ് മന്ദിരം സ്‌മാരകമായി. പുതിയ മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി രാജ്യസഭ കഴിഞ്ഞ ദിവസം പ്രത്യേക സമ്മേളനം ചേരുകയുണ്ടായി. സഭാ നേതാവായ മന്ത്രി പിയൂഷ് ഗോയൽ പിന്നിട്ട വഴികളിലെ സംഭാവനകൾ അവതരിപ്പിച്ച പ്രസംഗത്തിൽ എന്റെ പാർലമെന്ററി ഇടപെടലുകൾ പ്രത്യേകം പരാമർശിച്ചെന്ന് ചില എംപിമാർ വിളിച്ചു പറഞ്ഞിരുന്നു. ഇന്നാണ് വീഡിയോ ലഭിച്ചത്. സഭ ഓർമ്മിക്കുന്ന സംഭാവനകളിൽ ഉൾപ്പെട്ടുവെന്നതിൽ മലയാളിയെന്ന നിലയിൽ പ്രത്യേക അഭിമാനം എന്നും രാജീവ്‌ ഫേസ്ബുക്കിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News