ഹമാസുമായി ബന്ധപ്പെട്ട ആരും കേരളത്തിലെത്തിയിട്ടില്ല; രാജീവ് ചന്ദ്രശേഖറിന്‍റെ വാദം തെറ്റ്

ഹമാസ് നേതാവ് കേരളത്തിലെത്തിയെന്ന കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള സോളിഡാരിറ്റി കേരളത്തിൽ പലസ്തീനിലെ ഹമാസ് നേതാവിന്‍റെ വിഡിയോ വിവിധ വേദികളിൽ പ്രദർശിപ്പിയ്ക്കുകയാണ് ചെയ്തത്. കേന്ദ്ര സർക്കാരോ ഐക്യ രാഷ്ട്ര സഭയോ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്താത്ത സംഘടനയാണ് ഹമാസ്. ഹമാസിന് സ്വാധീനമുള്ള ഗാസയിലെ ഭരണകൂടവുമായി കേന്ദ്ര സർക്കാരിന് നയതന്ത്ര ബന്ധവുമുണ്ട്.

ഹമാസ് നേതാവിന് സംസാരിയ്ക്കാൻ കേരളാ സർക്കാർ അനുമതി നൽകിയെന്നായിരുന്നു
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പരാമർശം.
ജമാഅത്തെ ഇസ്ലാമിയുടെ സോളിഡാരിറ്റി സംഘടിപ്പിച്ച പരിപാടിയിൽ വീഡിയോ സന്ദേശം പ്രദർശിപ്പിയ്ക്കുകയാണ് ചെയ്തത്. അതിന്റെ വിവർത്തനവും വേദിയിലുണ്ടായി. ഹമാസിന്റെ പൊളിക്കൽ ബ്യൂറോ ചെയർമാൻ ഖാലിദ് മിശ്അലിന്റെതാണ് വിഡിയോ.
കേന്ദ്ര സർക്കാരിന്റെയോ ഐക്യരാഷ്ട്ര സഭയുടെയോ ഭീകര സംഘടനകളുടെ പട്ടികയിൽ ഹമാസ് ഇല്ല. മാത്രമല്ല, ഗാസയിലെ ഹമാസിന് സ്വാധീനമുള്ള ഭരണകൂടവുമായി കേന്ദ്ര സർക്കാരിന് നയതന്ത്ര ബന്ധവുമുണ്ട്. ഫലസ്തീനിന്റെ നയതന്ത്ര പ്രതിനിധിയും ഇന്ത്യയിലുണ്ട്. ഇതെല്ലാം മറന്നാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. ഇസ്രയേലിനു പുറത്ത് എന്തെങ്കിലും അക്രമങ്ങളിൽ ഹമാസ് ഭാഗമായിട്ടില്ല. ഇന്ത്യയിലെന്നല്ല, മറ്റു രാജ്യങ്ങളിലും ഹമാസ് പ്രതിനിധികൾക്ക് വിലക്കില്ലെന്നിരിക്കേയാണ് കേന്ദ്ര മന്ത്രി ബോധപൂർവം തെറ്റിദ്ധാരണ പരത്തുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News