ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ ബീഫ് കടത്താന്‍ കേന്ദ്ര സഹമന്ത്രി ശാന്തനു താക്കൂര്‍ ഇടപെടല്‍ നടത്തിയതിന്റ തെളിവുകള്‍ പുറത്ത്

ബീഫ് കടത്താന്‍ അനുമതി നല്‍കണമെന്ന് ബി.എസ്.എഫിന് കേന്ദ്ര മന്ത്രി ശാന്തനു താക്കൂർ നൽകിയ ഉത്തരവ് പുറത്തുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ ബീഫ് കടത്താന്‍, ബീഫ് കൈവശമുള്ള ഒരു വ്യക്തിയെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കണമെന്ന് ബി.എസ്.എഫ് സൈനികര്‍ക്ക് ഉത്തരവ് നല്‍കികൊണ്ടുള്ള നോട്ടീസാണ് മഹുവ മൊയ്ത്ര പുറത്തുവിട്ടത്.

ALSO READ: ഗംഭീരമാക്കുമോ ഗംഭീർ? ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു

ഉത്തരവ് നല്‍കികൊണ്ടുള്ള മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡിന്റെ ചിത്രമാണ് മഹുവ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിട്ടത്. ഈ ഉത്തരവിൽ ബീഫ് കൈവശം വെച്ച വ്യക്തിയുടെ പേരും മേല്‍വിലാസവും ആധാര്‍ നമ്പറും വരെ എഴുതിയിട്ടുണ്ട്. കൈവശം വെച്ചിരിക്കുന്ന വസ്തുവിന്റെ തരം എന്ന കോളത്തില്‍ ബീഫെന്നും, വസ്തുവിന്റെ ഭാരമെന്ന കോളത്തില്‍ മൂന്ന് കിലോയെന്നും നൽകിയതായി വ്യക്തമാണ്.

ALSO READ: ‘കൈ കോർത്തു പിടിച്ച് അച്ഛനും മകനും ട്രെയിനിന് മുൻപിലേക്ക്’, ഹൃദയഭേദകമായ കാഴ്ച; ഞെട്ടൽ മാറാതെ സമൂഹ മാധ്യമങ്ങൾ

തുറമുഖ ഷിപ്പിങ്, ജലപാത സഹമന്ത്രി ശാന്തനുവിന്റെ ഒപ്പു പതിഞ്ഞ ഈ ലെറ്റര്‍ 2024 ജൂലൈ രണ്ടിനാണ് ബി.എസ്.എഫിന് കൈമാറിയിട്ടുള്ളത്. ബീഫ് കയ്യിൽ വെച്ചതിന് മനുഷ്യരെ കൊന്നൊടുക്കിയ ബിജെപി നിലപാട് നിലനിൽക്കുമ്പോഴാണ് മന്ത്രിയുടെ ഈ ഇടപെടൽ ചർച്ചയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News