വഖഫ് വിഷയത്തിലെ വിവാദ പരാമർശം, പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ്ഗോപി

വഖഫ് വിഷയത്തിലെ വിവാദമായ കിരാത പരാമർശത്തിൽ സുരേഷ്ഗോപിയോട് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകനെ തൻ്റെ മുറിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി  കേന്ദ്രമന്ത്രി സുരേഷ്ഗോപി. 24 ന്യൂസ് ചാനലിലെ മാധ്യമ പ്രവർത്തകനെയാണ് സുരേഷ്ഗോപി മുറിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയത്. മാധ്യമപ്രവർത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ നടപടി. മുറിയിലേക്ക് കടന്നുചെന്ന മാധ്യമ പ്രവർത്തകനോട് ചോദ്യത്തിന് ഉത്തരം നൽകാൻ തനിയ്ക്ക് സൗകര്യമില്ലെന്ന് സുരേഷ് ഗോപി അറിയിക്കുകയായിരുന്നു.

ALSO READ: എൻ പ്രശാന്ത് ഐഎഎസ് സത്യസന്ധതയും സുതാര്യതയും ഇല്ലാത്ത ഉദ്യോഗസ്ഥൻ, ഫേസ്ബുക്ക് പോസ്റ്റ് മറുപടി അർഹിക്കാത്തത്; ജെ മേഴ്സിക്കുട്ടിയമ്മ

തുടർന്ന് നിന്നെ കാണിച്ചു തരാമെന്നും സുരേഷ്ഗോപി ഭീഷണിപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം. മുറിയിലേക്ക് കടന്നുചെന്ന മാധ്യമപ്രവർത്തകൻ്റെ വീഡിയോ പകർത്താൻ സുരേഷ് ഗോപിയുടെ ഗൺമാൻ ശ്രമിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ കെയുഡബ്ല്യൂജെ ശക്തമായ പ്രതിഷേധമറിയിച്ചു. സുരേഷ്ഗോപി സംഭവത്തിൽ മാപ്പ് പറയണമെന്നും ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും മാധ്യമ പ്രവർത്തകരോടുള്ള കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ സമീപനം മാറ്റണമെന്നും കെയുഡബ്ല്യൂജെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News