ഉദ്ഘാടനങ്ങള്‍ക്ക് പണം പറ്റുമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന നിലവിലുള്ള നിയമ വ്യവസ്ഥയുടെ ലംഘനമാണെന്ന് എല്‍ഡിഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി. കേന്ദ്ര മന്ത്രിക്ക് നിയമ വ്യവസ്ഥയെ കുറിച്ച് പ്രാഥമിക ധാരണയെങ്കിലും ഉണ്ടാകണം. താന്‍ ഉദ്ഘാടനങ്ങള്‍ സൗജന്യമായി ചെയ്തു കൊടുക്കില്ലെന്നും പ്രതിഫലം വാങ്ങുമെന്നുമാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, എം പി,
എം എല്‍ എ തുടങ്ങിയ പദവികള്‍ വഹിക്കുന്നവര്‍ക്ക് ഓഫീസ് ഓഫ് പ്രോഫിറ്റ് നിയമം ബാധകമാണ്. ഈ പദവികള്‍ക്ക് പുറമെ പ്രതിഫലം പറ്റുന്ന മറ്റ് ജോലികള്‍ ചെയ്യുന്നത് ഓഫിസ് ഓഫ് പ്രോഫിറ്റ് നിയമത്തിന് വിരുദ്ധമാണ്.
കേന്ദ്ര മന്ത്രിയുടെ യാത്രക്കും സൗകര്യങ്ങള്‍ക്കുംസുരക്ഷക്കും ഖജനാവില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ട്. നിയമാനുസൃത സൗകര്യങ്ങള്‍ ഉള്ളപ്പോള്‍ തന്നെ താന്‍ സ്വകാര്യ വ്യക്തികളില്‍ നിന്ന് പണം പറ്റുമെന്ന് പ്രഖ്യാപിക്കുന്നത് നിയമ വ്യവസ്ഥയെ പരസ്യമായി വെല്ലുവിളിക്കലാണെന്നും കേന്ദ്ര മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും തൃശൂര്‍ ജില്ലാ എല്‍ ഡി എഫ് കമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here