നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ അനുമതി സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം. നിമിഷപ്രിയയെ വധശിക്ഷയിൽ നിന്ന് മോചിപ്പിക്കാനുള്ള അവസാന സാധ്യതകൾ കുടുംബം തേടുകയാണെന്നും ഇതിന് സർക്കാരിന്റെ എല്ലാ സഹായമുണ്ടാകുമെന്നും കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രസ്ഥാവനയിൽ ചൂണ്ടിക്കാട്ടി.

യെമൻ പ്രസിഡണ്ട് റാഷദ് അൽ അലിമി നിമിഷപ്രയുടെ വധശിക്ഷയ്ക്ക് അനുമതി നൽകിയതോടെ മോചനത്തിനായുള്ള വർഷങ്ങൾ നീണ്ട ശ്രമങ്ങൾക്കാണ് തിരിച്ചടിയാകുന്നത്.. യമൻ സുപ്രീംകോടതി ശരിവെച്ച വധശിക്ഷ നടപ്പിലാക്കാൻ പ്രസിഡണ്ട് നൽകിയ അനുമതി സ്ഥിരീകരിച്ചു കൊണ്ടാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നത്. നിമിഷപ്രിയുടെ വധശിക്ഷ അനുമതി സംബന്ധിച്ച വിവരം അറിഞ്ഞു.. നിമിഷ പ്രിയയുടെ മോചനത്തിനായി കുടുംബം അവസാന സാധ്യതകൾ തേടുകയാണ്.. അതിന് സർക്കാർ എല്ലാവിധ സഹായവും നൽകുമെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രസ്ഥാവനയിൽ വ്യക്തമാക്കി. അതേസമയം വധശിക്ഷ നടപ്പിലാക്കാനുള്ള അനുമതിക്ക് പിന്നാലെ സേവ് നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.മാപ്പപേക്ഷ ചർച്ചകളുടെ രണ്ടാം ഗഡുവായി നൽകേണ്ട പണം നൽകുന്നതിൽ വീഴ്ച സംഭവിച്ചെന്നും ഇതോടെ യമൻ പൗരന്റെ കുടുംബത്തിന് ചർച്ചകളിൽ വിശ്വാസം നഷ്ടമായെന്നുമാണ് ഉയരുന്ന ആരോപണം.

also read: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡൻ്റ് അനുമതി നൽകി

അതേസമയം ദയാധനം സ്വീകരിച്ച് കുടുംബം മാപ്പു നൽകിയാൽ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയയിലാണ് സേവ് നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി. ഇതു സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്നും കമ്മിറ്റി അറിയിച്ചു.2017ൽ യമൻ പൗരൻ തലാൽ അബ്ദുൽ മഹ്ദിയെ കൊലപ്പെടുത്തി എന്ന കേസിലാണ് പാലക്കാട് കൊല്ലംകോട് സ്വദേശിനിയായ നിമിഷപ്രിയ ജയിലിലായത്. ശിക്ഷാ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുഖേന യമൻ സർക്കാരിന് നിരവധി തവണ നിവേദനം നൽകിയിരുന്നെങ്കിലും പുരോഗതി ഉണ്ടായില്ല. നിമിഷയുടെ മോചന ശ്രമങ്ങൾക്കായി അമ്മ പ്രേമകുമാരി അഞ്ചുമാസമായി യമനിൽ തുടരുന്നതിനിടെയാണ് പ്രതീക്ഷകൾ വിഫലമാക്കുന്ന സംഭവ വികാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News