കെ റെയിൽ നടപ്പാക്കാൻ റെയിൽവേ സന്നദ്ധം, നിലവിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കണം; കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

കെ റെയിൽ പദ്ധതിയെ പിന്തുണച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്നങ്ങളാണ് നിലവിൽ ഉള്ളതെന്നും കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ നവീകരണ പദ്ധതി സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി.
കെ റെയിൽ പദ്ധതിയിലെ നിലവിലെ തടസ്സങ്ങൾ പരിഹരിച്ച് പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടു വെയ്ക്കുകയാണെങ്കിൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധമാണ്. ആദ്യം ഉണ്ടാകേണ്ടത് സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്ന പരിഹാരമാണ്. സംസ്ഥാന സർക്കാരുമായി സഹകരിച്ച് മുന്നോട്ടു പോകണം എന്നതാണ് കേന്ദ്രത്തിൻ്റെ നിലപാടെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News