റിംഗ് റോഡ് നിര്‍മാണത്തിന്റെ സ്ഥലമേറ്റെടുപ്പിന് 50 ശതമാനം ചെലവും വഹിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍; ഡോ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകി കേന്ദ്ര ഗതാഗത മന്ത്രി

ദേശീയ പാത വികസനം കേന്ദ്രസര്‍ക്കാര്‍ മാത്രം പണം ചെലവഴിച്ചാണ് നടപ്പാക്കുന്നതെന്നും സംസ്ഥാന സർക്കാരിന്റെ പങ്കില്ലെന്ന പ്രചാരണം വളരെ വ്യാപകമായിട്ടാണ് ചിലര്‍ നടത്തുന്നത്. എന്നാല്‍ അത്തരം വ്യാജ പ്രചാരണങ്ങള്‍ തെറ്റെന്ന് വ്യക്തമാക്കുന്നതാണ് ഡോ ജോണ്‍ ബ്രിട്ടാസ് എംപിയ്ക്ക് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി രേഖാമൂലം നല്‍കിയിരിക്കുന്ന മറുപടി.

Also Read: ‘എന്നെ വിലക്കാൻ നട്ടെല്ലുള്ള രാഷ്ട്രീയക്കാർ കേരളത്തിലുണ്ടോ?’; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം റിംഗ് റോഡ് നിര്‍മാണത്തിനായി ഭൂമി ഏറ്റെടുക്കലിന് 50ശതമാനം തുകയും വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.സര്‍വീസ് റോഡിന്റെ ചെലവ് പൂര്‍ണമായും വഹിക്കുന്നതും സംസ്ഥാന സര്‍ക്കാര്‍ തന്നെ. ഇതിന് പുറമേ റോഡ് നിര്‍മാണത്തിന് വേണ്ടി സംസ്ഥാന ജി എസ്ടിയും റോയല്‍ടിയും ഒഴിവാക്കി നല്‍കിയിട്ടുണ്ട്. നിലവില്‍ പണി നടക്കുന്ന 16 ദേശീയ പാതകള്‍ക്ക് സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ 25% തുക നല്‍കുന്നുണ്ട്. അതായത് 5748 കോടി രൂപ… ഇതുവരെ നല്‍കിയത് 5581 കോടി രൂപയാണ്.. ഇതിന് പുറമേ കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന മൂന്ന് ഗ്രീന്‍ഫീല്‍ഡ് ദേശീയ പാതകളുടെ നിര്‍മാണത്തിനും സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്‍കുന്നുണ്ട്. 3 ഗ്രീന്‍ ഫീല്‍ഡ് ദേശീയ പാതകളുടെ സ്ഥലമേറ്റെടുപ്പിനും 25% ചെലവ് വഹിക്കുന്നത് സം്സ്ഥാന സര്‍ക്കാര്‍ തന്നെയാണ്. ഇതിനായുള്ള ചെലവ് 4440 കോടി രൂപയാണ്. അതേസമയം, കഴിഞ്ഞ 5 വര്‍ഷത്തില്‍ 160 കിലോമീറ്റര്‍ ദേശിയ പാത നിര്‍മാണമാണ് പൂര്‍ത്തിയായതെന്നും കേന്ദ്ര മന്ത്രിയുടെ മറുപടിയില്‍ പറയുന്നുണ്ട്.

Also Read: ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു; മഹാരാഷ്ട്രയില്‍ പ്രളയ സാഹചര്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News