മൊബൈൽ വരിക്കാർക്ക് ഇനി തിരിച്ചറിയൽ ഐ ഡി

മൊബൈൽ വരിക്കാർക്ക് ഇനി ‘യുണീക് കസ്റ്റമർ ഐ ഡി’. ഓരോ മൊബൈൽ വരിക്കാർക്കും പുതിയ തിരിച്ചറിയൽ ഐ ഡി നൽകാനാണ് സർക്കാർ തീരുമാനം. ഉപഭോക്താക്കളെ തട്ടിപ്പുകളിൽ നിന്ന് രക്ഷിക്കാനും സേവനങ്ങൾ ഉപഭോക്തൃസൗഹൃദപരം ആക്കാനുമാണ് ഈ തീരുമാനം. പുതിയ തിരിച്ചറിയൽ ഐ ഡി നൽകുന്നത് വഴി സർക്കാർ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ സാധിക്കും.

ALSO READ: എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി

മൊബൈൽ ഫോൺ വരിക്കാർക്ക് പ്രത്യേക തിരിച്ചയറിയാൽ ഐ ഡി നൽകുന്നത് വഴി ഒന്നിലധികം മൊബൈൽ കണക്ഷനുകൾ ഉള്ളവർക്ക് കണക്ഷനുകളെല്ലാം ഒരേ രേഖയുമായി ബന്ധപ്പെടുത്താൻ സാധിക്കും. നിലവിൽ ആധാർ കാർഡുമായി ഓരോ കണക്ഷനും ബന്ധപ്പെടുന്ന സംവിധാനമാണുള്ളത്. യുണീക് കസ്റ്റമർ ഐ ഡി വരുന്നതോടെ എല്ലാ കണക്ഷനുകൾക്കും ഒരു ഐ ഡി മാത്രമായി മാറും.

ALSO READ: ഗാസയിൽ ഇസ്രയേൽ ആക്രമണം ഒരു മാസം കടന്നു; പലായനം ചെയ്ത് ആയിരങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News