ടേക്ക് ഓഫിന് പിന്നാലെ യുണൈറ്റഡ് എയര്‍ലൈന്‍ വിമാനത്തിന്റെ ടയര്‍ ഊരിവീണു. സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് സംഭവം. ടയര്‍ ഊരിത്തെറിച്ചതോടെ നിരവധി കാറുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ടേക്ക് ഓഫിനിടെ രാവിലെ 11.35ഓടെ ലാന്‍ഡിങ് ഗിയര്‍ ടയറിന്റെ ഒരു ഭാഗം ഊരിപ്പോവുകയായിരുന്നു. ഇതിന് പിന്നാലെ ഒരു ടയര്‍ നഷ്ടപ്പെട്ടതായി യുണൈറ്റഡ് എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു. എയര്‍പോര്‍ട്ട് ജീവനക്കാരുടെ വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് ടയറിന്റെ ഭാഗം പതിച്ചത്. നിരവധി കാറുകള്‍ക്ക് നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആര്‍ക്കും പരിക്കുകളില്ല.
ALSO READ:ലോക്സഭാ തെരഞ്ഞെടുപ്പ്; ടിഡിപിയെ ഒപ്പം നിർത്താൻ ബിജെപി
249 യാത്രക്കാരുമായി യാത്ര ആരംഭിച്ച യുണൈറ്റഡ് എയര്‍ലൈന്‍ വിമാനം പിന്നീട് ലോസ് ഏഞ്ചലസിലേക്ക് വഴിതിരിച്ചു വിട്ടു. യാത്ര മുടങ്ങിയതോടെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തി. ടയറിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായി സാന്‍ ഫ്രാന്‍സിസ്‌കോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വേ താത്കാലികമായി അടച്ചിരുന്നു. എന്നാല്‍ എയര്‍പോര്‍ട്ടിന്റെ മറ്റ് പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചില്ല.
United Airlines Boeing 777 loses tire while taking off from San Francisco, crushing cars on the ground. pic.twitter.com/AW23CMopvl
— Truthseeker (@Xx17965797N) March 8, 2024
ALSO READ:ദേശീയപാത വികസനത്തിൽ എംപി ഇടപെട്ടില്ല; രാജ്‌മോഹൻ ഉണ്ണിത്താനെ നാട്ടുകാർ വഴിയിൽ തടഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here