പമ്മി പമ്മി പിന്നാലെ, ഗണ്ണിൽ സൈലൻസർ; ബ്രയാനെ വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്

bryan-thompson-murder

യുഎസ് ആസ്ഥാനമായുള്ള യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ സിഇഒ ബ്രയാന്‍ തോംപ്സനെ ന്യൂയോര്‍ക്കിലെ ഹോട്ടലിന് പുറത്ത് വെടിവെച്ച് കൊന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്. 50കാരനായ തോംപ്സണ്‍ ന്യൂയോര്‍ക്ക് ഹില്‍ട്ടണ്‍ മിഡ്ടൗണിലേക്ക് നടക്കവെയാണ് അക്രമി പിന്നിലെത്തി വെടിവെച്ചത്. നിക്ഷേപക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്താനിരിക്കെയായിരുന്നു ആക്രമണം.

അക്രമി പമ്മി പമ്മി തോംപ്സൻ്റെ പിന്നാലെ പോകുന്നതും വെടിവെക്കുന്നതും വെടിയേറ്റ് അദ്ദേഹം നിലത്ത് വീഴുന്നതുമാണ് വീഡിയോയിലുള്ളത്. ഹുഡ് ജാക്കറ്റും കറുത്ത മുഖംമൂടിയും സ്നീക്കറുകളും ധരിച്ച വെള്ളക്കാരനാണ് അക്രമി. സൈലന്‍സര്‍ ഘടിപ്പിച്ച സെമി- ഓട്ടോമാറ്റിക് ഹാന്‍ഡ് ഗണ്‍ ഉപയോഗിച്ച് ഒന്നിലധികം തവണ വെടിയുതിര്‍ക്കുകയായിരുന്നു.

Read Also: യുനൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ന്യൂയോർക്കിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

തോംപ്സന്റെ പുറത്തും കാലിലുമാണ് ആദ്യത്തെ വെടികൾ കൊണ്ടത്. വെടിയേറ്റ് തോംപ്സൺ ചാടി ഒരു മതിലിനോട് ചേര്‍ന്ന് വീഴുകയായിരുന്നു. തോക്ക് മൂന്ന് തവണ ജാം ആയിട്ടും അത് ശരിയാക്കി അക്രമി വെടിവയ്പ്പ് തുടര്‍ന്നു. തോംപ്സൺ നിശ്ചലനായെന്ന് ഉറപ്പ് വരുത്തിയ ശേഷം, അക്രമി ശാന്തമായി നടന്നു നീങ്ങുകയും ഇലക്ട്രിക് ബൈക്കില്‍ സെന്‍ട്രല്‍ പാര്‍ക്കിലേക്ക് ഓടിച്ച് പോകുകയും ചെയ്തു. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk