യുഎസിലെ പ്രമുഖ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ യുനൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ബ്രയാൻ തോംസൻ മാൻഹാട്ടനിലെ തന്‍റെ ഹോട്ടലിന് പുറത്ത് വെടിയേറ്റു മരിച്ചു. ബുധനാഴ്ച രാവിലെ നിക്ഷേപകരുടെ യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം. ബ്രയാൻ തോംസനെ ലക്ഷ്യമിട്ട് തന്നെയാണ് അക്രമി എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. 2004 മുതൽ യുനൈറ്റഡ് ഹെൽത്ത് കെയറിൽ പ്രവർത്തിക്കുന്ന അദ്ദേഹം മൂന്നുവർഷമായി കമ്പനി സിഇഒ ആണ്.
യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പിൻ്റെ നിക്ഷേപക കോൺഫറൻസിൽ സംസാരിക്കാൻ പോവുകയായിരുന്ന ബ്രയാൻ തോംസണെ പിന്നിൽ നിന്നെത്തിയ അക്രമി നിരവധി തവണ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് കമ്മീഷണർ ജെസീക്ക ടിഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ALSO READ; വയനാട് ദുരന്തം; രക്ഷാ പ്രവർത്തനത്തിന് എത്തിയതിന്റെ തുകയും കേന്ദ്രം പിടിച്ചു വാങ്ങി
വെടിവയ്പ്പിന് അഞ്ച് മിനിറ്റ് മുമ്പ് തന്നെ സംഭവ സ്ഥലത്തെത്തിയ ഷൂട്ടർ തോംസണായി കാത്തിരിക്കുകയും പുറകിൽ വെടിവെക്കുകയുമായിരുന്നെന്ന് ചീഫ് ഓഫ് ഡിറ്റക്റ്റീവ് ജോസഫ് കെന്നിയും പറഞ്ഞു. കൊലപാതകത്തിൻ്റെ കാരണം നിലവിൽ വ്യക്തമല്ലെങ്കിലും, ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ബ്രയാൻ തോംസനെ ലക്ഷ്യം വച്ചു തന്നെയാണ് അക്രമി എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോ ദൃശ്യങ്ങളിൽ നിന്ന് അക്രമി പ്രൊഫഷണൽ ഷൂട്ടറാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2021 ഏപ്രിലിൽ കമ്പനിയുടെ സിഇഒ ആയ തോംസണിന്‍റെ നേതൃത്വത്തിലാണ് യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പിൻ്റെ ഹെൽത്ത് കെയർ വിഭാഗം ‘ഫോർച്യൂൺ 500’ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here