സ്‌കൂളുകളിൽ മൊബൈൽ നിരോധിക്കാനൊരുങ്ങി യുകെ. കുട്ടികളുടെ സ്വഭാവ രൂപീകരണം കൂടുതൽ മെച്ചപ്പെടുത്തുക, സ്കൂളിൽ ചെലവഴിക്കുന്ന സമയം കൂടുതൽ ഗുണകരമാക്കുക എന്നിവയാണ് നിരോധനമേർപ്പെടുത്തുന്നതിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. യുകെയിൽ മന്ത്രിസഭാ യോഗം ചേർന്നാണ് മൊബൈൽ നിരോധനത്തിന് അനുമതി നൽകിയിട്ടുള്ളത്. പിന്നാലെ പ്രധാന അധ്യാപകർക്കുള്ള മാർഗനിർദേശവും പുറത്തിറക്കി.
സ്‌കൂളുകളിൽ 97 ശതമാനം വിദ്യാർത്ഥികളും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നതായുള്ള ഓഫ് ഡേറ്റ കണക്കുകൾ നേരത്തെ പുറത്തു വന്നിരുന്നു. ഫോൺ നിരോധനം നടപ്പിലാക്കിയത് പ്രധാന അധ്യാപകരുമായി കൂടിയാലോചിച്ചാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു. കുട്ടികൾ സ്‌കൂളിൽ പോകുന്നത് അറിവ് നേടാനും, സൗഹൃദങ്ങൾ സൃഷ്ടിക്കാനും ആളുകളോട് സംസാരിക്കാനും ഇടപെഴകാനുമാണ്.
സ്‌കൂളിലെത്തി മൊബൈൽ ഫോണിൽ മുഴുകുന്നതിനും സന്ദേശങ്ങൾ അയക്കുന്നതിനുമല്ല പ്രാധാന്യം നൽകേണ്ടത്. പകരമായി, സഹപാഠികളോട് ഇടപെഴകുകയും തുറന്നു സംസാരിക്കുകയുമാണ് വേണ്ടത്. ഇത്തരം കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് വിദ്യാഭ്യാസ സെക്രട്ടറി’ വിദ്യാർഥികളോട് പറഞ്ഞു. നിരോധനത്തിനൊപ്പം രക്ഷിതാക്കളും മുന്നിൽ നിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. മാതാപിതാക്കൾ കുട്ടികളോട് സ്‌കൂൾ സമയത്ത് നേരിട്ട് ബന്ധപ്പെടുന്നതിന് പകരം സ്‌കൂൾ ഓഫിസുവഴി ഓഫീസ് വഴി ബന്ധപ്പെടണമെന്നാണ് പുതിയ നിർദ്ദേശം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here