കാലാവസ്ഥാ തകർച്ച തുടങ്ങി ; മുന്നറിയിപ്പ്‌ നൽകി യുഎൻ

കാലാവസ്ഥാ തകർച്ച തുടങ്ങിക്കഴിഞ്ഞെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന. കടന്നുപോയത്‌ ഉത്തരാർധഗോളത്തിന്റെ ചരിത്രത്തിലെ ചൂടേറിയ വേനലെന്ന ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ്‌ മുന്നറിയിപ്പ്‌.

also read:സഹപാഠിയെറിഞ്ഞ ജാവലിന്‍ തലയില്‍ വീണു; പതിനഞ്ചുകാരന് ദാരുണാന്ത്യം

യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ്‌ ക്ലൈമറ്റ് ചേഞ്ച്‌ സർവീസിന്റെ കണക്കുകൾ അധികരിച്ചാണ്‌ ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട്‌. കഴിഞ്ഞത്‌ ചരിത്രത്തിലെ ചൂടേറിയ ആഗസ്ത്‌ മാത്രമല്ല, ചരിത്രത്തിലെ രണ്ടാമത്തെ ചൂടേറിയ മാസവുമാണെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. മൂന്നുവർഷമായി സമുദ്രതാപനിലയും വളരെ ഉയർന്ന നിലയിലാണ്‌. ‘കാലാവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ തകരുകയാണ്‌. ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ ഇതിന്റെ ഭാഗമാണ്‌’എന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News