കൈവശം വച്ചിരിക്കുന്ന എല്ലാ പലസ്തീൻ മേഖലകളിൽനിന്നും ഇസ്രയേൽ പിന്മാറണം; പ്രമേയം പാസാക്കി യുഎൻ

UNITED NATIONS

കൈവശം വച്ചിരിക്കുന്ന എല്ലാ പലസ്തീൻ മേഖലകളിൽനിന്നും ഇസ്രയേൽ പിന്മാറണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ഐക്യരാഷ്ട്ര സഭ പാസാക്കി. 1967 മുതൽ കൈവശം വച്ചിരിക്കുന്ന കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും പിന്മാറണമെന്നാണ് പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നത്.

സെനഗൽ അവതരിപ്പിച്ച പ്രമേയമാണ്‌ പൊതുസഭയിൽ വോട്ടെടുപ്പിന് വെച്ചത്.157 വോട്ടോടെയാണ് പ്രമേയം പാസ്സായത്‌. ഇസ്രയേൽ പിന്മാറണമെന്ന യുഎൻ പ്രമേയത്തെ അനുകൂലിച്ച്‌ ഇന്ത്യയും വോട്ട് ചെയ്തിട്ടുണ്ട്. അതേസമയം യുക്രൈനടടക്കം ഏഴ്‌ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. ഇസ്രയേലും അമേരിക്കയുമടക്കം എട്ട്‌ രാജ്യങ്ങൾ യുഎൻ പ്രമേയത്തെ എതിർത്തുകൊണ്ടും രംഗത്ത് വന്നു.

ALSO READ; ‘വഴങ്ങിയില്ലെങ്കിൽ നീ ജയിലിൽ പോകും’ യുവതിയെ ഭീഷണിപ്പെടുത്തി ബീഹാർ പൊലീസ് ഉദ്യോഗസ്ഥൻ

1967ന്‌ മുമ്പുള്ള അതിർത്തികൾ അംഗീകരിച്ച്‌ ഇസ്രയേലും പലസ്തീനും സ്വതന്ത്രരാഷ്ട്രങ്ങളായി സമാധാനപൂർവം കഴിയണമെന്ന്‌ പ്രമേയം ആവശ്യപ്പെട്ടിട്ടുണ്ട്. 1967ന്‌ മുമ്പുതന്നെ ഗാസ പലസ്തീന്റെ ഭാഗമാണെന്നും മുനമ്പ്‌ കൈയടക്കാനോ ജനങ്ങളെ കുടിയൊഴിപ്പിക്കാനോ ഉള്ള ഇസ്രയേൽ നീക്കം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.

ENGLISH NEWS SUMMARY: The United Nations has passed a resolution calling for Israel to withdraw from all occupied Palestinian territories. 1967 The resolution states that East Jerusalem should be withdrawn from the exposed areas.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News