ദേശീയ തെരഞ്ഞെടുപ്പിനുള്ള ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത്‌ യുഎസ്

ദേശീയ തെരഞ്ഞെടുപ്പ് നടത്താനുള്ള ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത്‌ യുഎസ്. “സമാധാനപരമായ” രീതിയിൽ നടത്തുന്ന “സ്വതന്ത്രവും നീതിയുക്തവുമായ” തെരഞ്ഞെടുപ്പിനായി നിലകൊള്ളുമെന്ന്‌ യു എസ്‌ പറഞ്ഞു.യുഎസ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേതാന്ത് പട്ടേലിൻ്റേതാണ് പ്രതികരണം.

തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ ഇടക്കാല സർക്കാർ സ്വീകരിച്ച നടപടികളെ തങ്ങൾ അഭിനന്ദിക്കുന്നുവെന്നും അത് ആത്യന്തികമായി ബംഗ്ലാദേശികൾക്ക് സ്വന്തം സർക്കാർ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ; ഐഎഫ്എഫ്കെയിലും പുരസ്കാരത്തിളക്കം; ഓൺലൈൻ മീഡിയ കവറേജിനുള്ള പ്രത്യേക ജൂറി പരാമർശം കൈരളി ന്യൂസ് ഓൺലൈനിന്

അടുത്ത വർഷം അവസാനമോ 2026ൻ്റെ തുടക്കത്തിലോ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഇടക്കാല സർക്കാരിനെ നയിക്കുന്ന നൊബേൽ സമ്മാന ജേതാവ് കൂടിയായ മുഹമ്മദ് യൂനുസ് തിങ്കളാഴ്ച പറഞ്ഞിരുന്നു.

ENGLISH NEWS SUMMARY: The US welcomed the announcement of the interim government of Bangladesh to hold national elections. The US said it would stand for "free and fair" elections conducted in a "peaceful" manner.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News