സ്വാശ്രയ കോളേജ് അധ്യാപക ജീവനക്കാരുടെ സംഘടനയായ സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.
Also Read: ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന കായികതാരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ മെച്ചപ്പെട്ട ജോലി ലഭ്യമാകുന്നത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം കൊണ്ടാണെന്നും, ആ നിലവാരം നിലനിര്‍ത്താന്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ നിയമം നടപ്പിലാക്കല്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘടന സംസ്ഥാന പ്രസിഡണ്ട് ഡോ. പി കെ ബിജു അധ്യക്ഷത വഹിച്ചു സ്വാഗതസംഘം ചെയര്‍മാന്‍ സിപി മുസാഫിര്‍ അഹമ്മദ് സ്വാഗതം ആശംസിച്ചു സ. ഇ എന്‍ പത്മനാഭന്‍ രക്തസാക്ഷി പ്രമേയവും സി നന്ദനന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘടനാ ജനറല്‍ സെക്രട്ടറി ഡോ. എ അബ്ദുല്‍ വഹാബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു
സ്വാശ്രയ നിയമം കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സ്ഥാപനങ്ങളില്‍ നടപ്പിലാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ പി അബ്ദുല്‍ അസീസ് നന്ദി പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്നും 300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പുതിയ ഭാരവാഹികളായി ഡോ. പി കെ ബിജു പ്രസിഡണ്ടും ഡോ. എ അബ്ദുല്‍ വഹാബ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. ട്രഷറര്‍ സുമ വി മാധവന്‍ ജോ. സെക്രട്ടറിമാര്‍ കെ പി അബ്ദുല്‍ അസീസ്, കെ ആര്‍ തിരുമേനിവൈസ് പ്രസിഡണ്ടുമാര്‍. സി നന്ദനന്‍, എ അരവിന്ദ്. 30 അംഗ സംസ്ഥാന കമ്മിറ്റിയും നിലവില്‍ വന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here