കാര്‍ഷിക സര്‍വകലാശാല താല്‍ക്കാലിക വി സിയുടെ ഏകാധിപത്യ നടപടികള്‍ക്കെതിരെ എസ്എഫ്‌ഐ. സര്‍വ്വകലാശാലയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ബി അശോക് തയാറാകുന്നില്ല. വി സിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ക്കെതിരെ സമരം ശക്തമാക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ കൈരളി ന്യൂസിനോട് പറഞ്ഞു.
കാര്‍ഷിക സര്‍വ്വകലാശാലയെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് സര്‍വ്വകലാശാല കേന്ദ്രീകരിച്ച് നടക്കുന്നത് എന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. ഇതില്‍ അധ്യാപക- അനധ്യാപക, വിദ്യാര്‍ത്ഥി സമൂഹം ശക്തമായ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇവരുമായി ചര്‍ച്ച നടത്താന്‍ വൈസ് ചാന്‍സിലര്‍ ബി അശോക് തയ്യാറാകുന്നില്ലെന്നും ഏകാധിപത്യ നടപടികലുമായി മുന്നോട്ട് പോകുന്നുവെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു.
ഇതിന് പിന്നാലെയാണ് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ബി അശോകിനെ നേരില്‍ കണ്ട് പരാതി അറിയിക്കാന്‍ ആര്‍ഷോയുടെ നേതൃത്വത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് അനക്‌സിലെ ഓഫീസിലെത്തിയത്. അവിടെയും അവഗണന തുടര്‍ന്നു.
Also Read: പാലക്കയത്ത് ഉരുള്‍പൊട്ടല്‍; ആശങ്കപ്പെടേണ്ട, ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍
അതേസമയം ഓഫീസില്‍ അതിക്രമിച്ചു കയറിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്നും, സിസിടിവി ദൃശ്യം പരിശോധിച്ചാല്‍ സത്യം ബോധ്യമാകുമെന്നും ആര്‍ഷോ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here