ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്നതിനുള്ള ആഗോള റാങ്കിംഗ് സംവിധാനം QS (Quacquarelli Symonds) Ranking ന്‍റെ World University Rankings Asia 2025 ൽ കേരള സർവകലാശാലക്ക് മികച്ച നേട്ടം. ഏഷ്യയിലെ മികച്ച വിദ്യാഭ്യാസ നിലവാരമുള്ള സര്‍വകലാശാലകളില്‍ 339 -ാമത് സ്ഥാനമാണ് കേരള സര്‍വകലാശാല നേടിയത്. World University Rankings Southern Asia യിൽ 88-ാമത് സ്ഥാനവും കേരള സര്‍വകലാശാല നേടി. സർവകലാശാലകളുടെ അക്കാദമിക നിലവാരം, ഗവേഷണ നിലവാരം, വിദ്യാർത്ഥി – അധ്യാപക അനുപാതം, ജോലി സാധ്യത, അന്താരാഷ്ട്ര നിലവാരമുള്ള അധ്യാപകരുടെ ലഭ്യത തുടങ്ങിയ പല മാനദണ്ഡങ്ങൾ പ്രകാരമാണ് QS റാങ്ക് നൽകുന്നത്.
സമീപ വർഷങ്ങളിൽ NAAC, NIRF തുടങ്ങിയ ദേശീയ തലത്തിലെ അക്കാദമിക ഗുണനിലവാര സൂചികകളിലും റാങ്കിങിലും കേരള സർവകലാശാല കൈവരിച്ച മികച്ച നേട്ടങ്ങളുടെ പിൻതുടർച്ചയാണ് QS ലെ മികച്ച പ്രകടനം. വിദ്യാർഥികള്‍ക്കും ഗവേഷകർക്കും ആഗോളതലത്തിൽ ലോകോത്തര ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാനുള്ള സുപ്രധാന സൂചികകളിൽ ഒന്നാണ് QS റാങ്കിങ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here