കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നേട്ടം; എന്‍ ഐ ആര്‍ എഫ് റാങ്കിംഗില്‍ കേരള സര്‍വകലാശാല 9-ാം സ്ഥാനത്ത്

കേരളത്തിന്‍റെ ഉന്നതവിദ്യാഭ്യാസ മേഖയ്ക്ക് വീണ്ടും നേട്ടം. എൻ ഐ ആർ എഫ് റാങ്കിംഗിൽ ഇന്ത്യയിലെ സംസ്ഥാന സർലകലാശാലകളിൽ കേരള സർവകലാശാല ഒൻപതാം സ്ഥാനത്ത്. കുസാറ്റ് പത്താം സ്ഥാനത്ത്. കേരളത്തിലെ ആദ്യ സർവകലാശാല, ഇന്ത്യയിലെ ആകെ സർലകലാശാലകളിൽ 21ാം സ്ഥാനത്ത് എന്ന നേട്ടവും കേരള സ്വന്തമാക്കി.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കെതിരെ പ്രചരണം നടത്തുന്നവർക്കുള്ള മറുപടിയാണ് കേരളത്തിലെ സർവകലാശാലകൾക്ക് ലഭിക്കുന്ന ഒാരോ അംഗീകാരവും. ഇത്തവണത്തെ എൻ ഐ ആർ എഫ് റാങ്കിംഗിൽ ഇന്ത്യയിലെ സംസ്ഥാന സർലകലാശാലകളിലാണ് കേരള സർവകലാശാല ഒൻപതാം സ്ഥാനം എന്ന നേട്ടം സ്വന്തമാക്കിയത്.

സർവകലാശാലകളുടെ അക്കാദമിക് നിലവാരം, ഭൗതിക സാഹചര്യം, ഭരണനിർവഹണം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നിശ്ചയിച്ചത്. കുസാറ്റ് പത്താം സ്ഥാനത്ത് എത്തി.

ഇന്ത്യയിയെ ഡീംഡ് സർവകലാശാല ഉൾപ്പെടെയുള്ള ആകെ സർലകലാശാലകളുടെ പട്ടികയിൽ കേരള സർവകലാശാല 21ാം സ്ഥാനത്തെത്തി. ക‍ഴിഞ്ഞ വർഷം 24ാം സ്ഥാനത്തായിരുന്നു. കേരളത്തിലെ സർവകലാശാലകളിൽ ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു.  2022ലാണ് കേരള സർവകലാശാല നാക്ക് എ++ എന്ന നേട്ടം സ്വന്തമാക്കിയത്. ഇന്ത്യ ടുഡേ റാങ്കിംഗിൽ മുന്നിലെത്തി കേരള സർവകലാശാല നേട്ടം ഇരട്ടിയാക്കിയതിന് പിന്നാലെയാണ് എൻ ഐ ആർ എഫ് റാങ്കിംഗിലെ അംഗീകാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News