തിരുവനന്തപുരത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍; ദുരൂഹത

തിരുവനന്തപുരം വെള്ളനാട് പ്രദേശത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതില്‍ ദുരൂഹത തുടരുന്നു. കടുവയുടെയും പട്ടിയുടെയും രൂപ സാദൃശ്യമുള്ള ജീവിയുടെതാണ് കാല്‍പ്പാടുകളെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

എന്നാല്‍ കാല്‍പ്പാടുകള്‍ കരടിയുടെതാണോ അതോ മറ്റു ജീവികളുടെതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് വെള്ളനാട് ചെറിയകൊണ്ണി പ്രദേശത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.

വനം വകുപ്പില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരുത്തിപള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി. രാത്രിയില്‍ ഇവ സഞ്ചരിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തില്‍ രാത്രികാല പരിശോധനയും നിരീക്ഷണവും ശക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News