കശ്മീരിലെ രജൗരി ജില്ലയിലെ ‘അജ്ഞാത രോഗം’: കാരണം ഗ്രാമത്തിലെ ജലസംഭരണിയെന്നു സംശയം; 45 ദിവസത്തിനിടെ മരിച്ചത് 17 പേർ

mysterious illness rajouri dist

ജമ്മു കാശ്മീരിൽ പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ 45 ദിവസത്തിനിടെ 17 പേർ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് റിപ്പോർട്ട്. കേന്ദ്ര സംഘം നടത്തിയ അന്വേഷണത്തിൽ സമീപത്തെ ജലസംഭരണിയിൽ നിന്ന് കീടനാശിനിയുടെ അംശം കണ്ടെത്തി. ഈ വെള്ളം കുടിച്ചതാകാം മരണത്തിലേക്ക് നയിച്ചത് എന്നാണ് കേന്ദ്രസംഘത്തെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

45 ദിവസങ്ങൾക്കിടെ 16 പേർ ദുരൂഹ രോഗം ബാധിച്ചു മരിച്ചതോടെയാണ് ആശങ്ക പടർന്നത്. ബാധിതരിൽ നാഡീവ്യവസ്ഥയെ തകർക്കുന്ന വിഷപദാർഥമായ ന്യൂറോടോക്സിൻ സാന്നിധ്യം കണ്ടെത്തിയത് കൂടുതൽ ദുരൂഹത വർധിപ്പിച്ചു. തുടർന്ന് പാകിസ്താനോട് ചേർന്നുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമായതിനാൽ ഇവിടെ സൈന്യത്തെ വിന്യസിച്ചിരുന്നു.

ALSO READ; ‘രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ട് എന്റെ കയ്യിലിരുന്ന പാൽപാത്രം താഴെ വീണു’ ; 250 രൂപ നഷ്ടപരിഹാരം വേണമെന്ന് യുവാവിൻ്റെ പരാതി

​ഗ്രാമത്തിൽ അജ്ഞാതരോ​ഗം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത സ്ഥലത്തുള്ള കേന്ദ്രസം​ഘം തള്ളിക്കളഞ്ഞിട്ടുണ്ട്. വൈറസോ ബാക്ടീരിയയോ മൂലമുള്ള രോ​ഗമല്ല മരണത്തിലേക്ക് നയിച്ചിരിക്കുന്നതെന്ന് കേന്ദ്രസംഘം വിലയിരുത്തി. കഴിഞ്ഞ വർഷം ഡിസംബർ മുതലാണ് അജ്ഞാത രോഗത്തെ തുടർന്ന് ആളുകൾ മരിക്കാൻ തുടങ്ങിയത്. വിഷയത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുല്ല വ്യാഴാഴ്ച ആരോഗ്യ, പൊലീസ് അധികൃതരുടെ യോഗവും വിളിച്ചിരുന്നു.

ആരോ​ഗ്യം, രാസവളം, കൃഷി വകുപ്പുകളിലെ അടക്കം ഉദ്യോ​ഗസ്ഥർ സംഘത്തിലുണ്ട്. ഇവർ നടത്തിയ പരിശോധനയിലാണ് പ്രദേശത്തെ വെള്ളത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയത്. സംഘം ശേഖരിച്ച 3500 സാംപിളുകളിൽ വൈറസുകളുടേയോ ബാക്ടീരിയകളുടേയോ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ജലസംഭരണിയിലെ വെള്ളം മലിനമായതും ആളുകളുടെ മരണവും തമ്മിൽ നേരിട്ട് ബന്ധമുള്ളതായി അധികാരികൾ സ്ഥിരീകരിച്ചിട്ടില്ല. മലിനീകരണത്തിന്റെ കാര്യത്തിലും, ഏത് തരത്തിലുള്ള കീടനാശിനിയാണ് കലർന്നതെന്ന കാര്യത്തിലും കൃത്യമായ ഒരു വിവരമില്ല.

ALSO READ; ‘അന്ന് രാത്രി കാശിനെപ്പറ്റിയുള്ള ചിന്തയൊന്നും എന്‍റെ മനസിൽ വന്നില്ല’; സൈഫ് അലിഖാനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർക്ക് 11000 രൂപ പാരിതോഷികം

ഡിസംബർ ഏഴിന് സമൂഹസൽക്കാരത്തിൽ പങ്കെടുത്ത ഒരു കുടുംബത്തിലെ ഏഴു പേർക്കാണ് ആദ്യം രോഗബാധയുണ്ടായത്. ഇതിൽ അഞ്ചുപേർ മരിച്ചു. പിന്നാലെ ഡിസംബർ 12ന് മറ്റൊരു കുടുംബത്തിന് രോഗം ബാധിക്കുകയും മൂന്നുപേർ മരിക്കുകയും ചെയ്തു. ജനുവരി 12ന് 10 അംഗ കുടുംബത്തിലെ രോഗബാധയിൽ ആറു കുട്ടികൾ ആശുപത്രിയിലായി. ഇവരിൽ 10 വയസ്സുകാരി ബുധനാഴ്ച രാത്രി മരിച്ചിരുന്നു. തുടർന്നാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിദഗ്ധസംഘത്തെയടക്കം നിയോഗിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News