പാക് അതിർത്തി ഗ്രാമത്തിലുള്ളവർക്ക് അജ്ഞാത രോഗം; രോഗബാധിതരിൽ ന്യൂറോടോക്സിൻ സാന്നിധ്യം, സൈന്യത്തെ വിന്യസിച്ച് ഇന്ത്യ

'Mysterious Disease' In J&K'

ജമ്മു കശ്മീരിൽ പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന രജൗറി ജില്ലയിലെ ബുധാൽ ഗ്രാമത്തിൽ 45 ദിവസങ്ങൾക്കിടെ 16 പേർ ദുരൂഹ രോഗം ബാധിച്ചു മരിച്ച സംഭവത്തിൽ ആശങ്ക തുടരുന്നു. രോഗബാധിതരിൽ നാഡീവ്യവസ്ഥയെ തകർക്കുന്ന വിഷപദാർഥമായ ന്യൂറോടോക്സിൻ സാന്നിധ്യം കണ്ടെത്തിയത് കൂടുതൽ ദുരൂഹത വർധിപ്പിച്ചുണ്ട്. തുടർന്ന് പാകിസ്താനോട് ചേർന്നുള്ള തിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമായതിനാൽ ഇവിടെ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബർ മുതലാണ് അജ്ഞാത രോഗത്തെ തുടർന്ന് ആളുകൾ മരിക്കാൻ തുടങ്ങിയത്. പിന്നാലെ മരണങ്ങൾ വർധിച്ചതോടെ ഇവിടത്തെ ഗ്രാമീണർ കടുത്ത ആശങ്കയിലായി. ഇവിടെ എന്താണ് സംഭവിക്കുന്നതെന്നു പഠിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുല്ല വ്യാഴാഴ്ച ആരോഗ്യ, പൊലീസ് അധികൃതരുടെ യോഗവും വിളിച്ചിരുന്നു.

ALSO READ; 5400 രൂപയിൽ നിന്നും 50 ലക്ഷം രൂപ ശമ്പളത്തിലേക്ക്… ജീവിതം ‘പ്ലാൻ’ ചെയ്തു ജയിച്ച ഒരു സാധാരണക്കാരന്‍റെ കഥ

ഡിസംബർ ഏഴിന് സമൂഹസൽക്കാരത്തിൽ പങ്കെടുത്ത ഒരു കുടുംബത്തിലെ ഏഴു പേർക്കാണ് ആദ്യം രോഗബാധയുണ്ടായത്. ഇതിൽ അഞ്ചുപേർ മരിച്ചു. പിന്നാലെ ഡിസംബർ 12ന് മറ്റൊരു കുടുംബത്തിന് രോഗം ബാധിക്കുകയും മൂന്നുപേർ മരിക്കുകയും ചെയ്തു. ജനുവരി 12ന് 10 അംഗ കുടുംബത്തിലെ രോഗബാധയിൽ ആറു കുട്ടികൾ ആശുപത്രിയിലായി. ഇവരിൽ 10 വയസ്സുകാരി ബുധനാഴ്ച രാത്രി മരിച്ചു. ഇവരുടെ 15 വയസ്സുകാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

‘‘മരണങ്ങൾ എങ്ങനെയുണ്ടാകുന്നുവെന്നതിലെ അവ്യക്തത വളരെയധികം ആശങ്കയുണ്ടാക്കുന്നു. ആഴത്തിൽ പഠിച്ച് എന്താണ് കാരണമെന്ന് കണ്ടെത്താൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു. കേന്ദ്ര സർക്കാരിൽനിന്ന് വിവിധ രംഗത്തെ വിദഗ്ധരെ ഉൾക്കൊള്ളിച്ച് ഒരു സംഘത്തെ രജൗറിയിലേക്ക് അയച്ചിട്ടുണ്ട്. ആരോഗ്യ, കൃഷി, രാസ വള, ജല വിഭവ മന്ത്രാലയങ്ങളിലെ വിദഗ്ധരാണ് സംഘത്തിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk