തൃശൂര്‍ ചാലക്കുടിയില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ ചാലക്കുടി എലിഞ്ഞിപ്രയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തോട്ടില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. ദിവസങ്ങള്‍ പഴക്കമുള്ളതാണ് മൃതദേഹം. പോലീസ് എത്തി മൃതദേഹം പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്ഥലം ഉടമയുടെ വീട്ടുകാര്‍ വീടിന് പുറകിലുള്ള പറമ്പില്‍ പച്ചക്കറി പറിക്കാനായി വന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Also Read: ഹയര്‍ സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണം ആലോചനയില്‍: മന്ത്രി വി ശിവന്‍കുട്ടി

പത്തടിയോളം താഴ്ചയുള്ള തോട്ടില്‍ മൃതദേഹം എങ്ങനെ വന്നു എന്നാണ് പൊലീസ് അന്വേക്ഷിക്കുന്നത്. മരിച്ചയാള്‍ക്ക് അന്‍പത് വയസ്സോളം പ്രായമുണെന്നാണ് സൂചന. സംഭവമറിഞ്ഞ് കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി .ജെയിംസ്സ്, വൈസ് പ്രസിഡന്റ് സുനന്ദ നാരായണന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News