‘റോഡിൽ പറന്ന് വാഹനങ്ങൾ’ വൈറലായി വീഡിയോ; അധികൃതരുടെ അനാസ്ഥക്കെതിരെ വിമർശനവുമായി നെറ്റിസൺസ്

Auto

റോഡിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ നിലം തൊടാതെ പറക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയാണ്. ബണ്ണി പുനിയ എന്ന എക്സ് ഹാന്‍റില്‍ നിന്നുമാണ് ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. സംഭവം റോഡിലുള്ള സ്പീഡ് ബ്രേക്കറുകൾ കാണാൻ സാധിക്കാതെ വേഗത്തിൽ വരുന്ന വാഹനങ്ങൾ ചാടുന്നതാണ്.

വെളിച്ച കുറവുള്ള ഓവർ ബ്രിഡ്ജിന് അടിയിലെ റോഡില്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാത്ത ഒരു സ്പീഡ് ബ്രേക്കറില്‍ കയറിയാണ് വാഹനങ്ങള്‍ ഇങ്ങനെ ചാടുന്നത്. ഒരു ബിഎംഡബ്യു കാറും രണ്ട് ട്രക്കുകളും ഇത്തരത്തിൽ തെറിച്ചു പോകുന്നത് വീഡിയോയിൽ ദൃശ്യമാണ്.

Also Read: വിപണി പിടിക്കാൻ കച്ചകെട്ടിയിറങ്ങി നിസാൻ; വരുന്നു പട്രോൾ

റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത ചർച്ചയാകുകയാണ് വീഡിയോ വൈൈറലാകുന്നതിനൊപ്പം. അപകടത്തിന്‍റെ ആഴം ബോധ്യമായ നെറ്റിസൺസ്. ഗുര്‍ഗ്രാമില്‍ എച്ച്ആർ 26 ധാബയ്ക്ക് എതിർവശത്തുള്ള സെൻട്രം പ്ലാസ എന്ന സ്ഥലത്താണ് രാത്രിയില്‍ തിരിച്ചറിയാന്‍ പറ്റാത്ത ഈ സ്പീഡ് ബ്രേക്കര്‍ ഉള്ളതെന്ന് കണ്ടുപിടിച്ചു.

എല്ലാ സ്പീഡ് ടേബിളുകളും / ബ്രേക്കറുകളും തിളക്കമുള്ള വെളുത്ത റിഫ്ലക്റ്റീവ് പെയിന്‍റ് ഉപയോഗിച്ച് പെയിന്‍റ് ചെയ്യണം, ഒപ്പം ക്യാറ്റ് ഐകള്‍ സ്ഥാപിക്കണമെന്നും ആളുകൾ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News