അവിവാഹിതയായ 18 കാരി പ്രസവിച്ചു, കുഞ്ഞ് മരിച്ചു

അവിവാഹിതയായ 18 കാരി പ്രസവിച്ചു. കുഞ്ഞ് മരിച്ചു. കർണ്ണാടക സ്വദേശിനിയായ 18 കാരിയാണ് ഇന്നലെ താമസ സ്ഥലത്ത് പ്രസവിച്ചത്. കഴക്കൂട്ടത്തെ ബ്യൂട്ടിപാർലർ ജീവനക്കാരിയാണ് യുവതി.

അടുത്തിടെയാണ് ഇവർ കഴക്കൂട്ടത്ത് ജോലിക്കെത്തിയത്. സുഖമില്ലാത്തതിനാൽ ഇന്നലെ ജോലിയ്ക്ക് നിൽക്കാതെ ഇവർ താമസ സ്ഥലത്തേയ്ക്ക് മടങ്ങിയിരുന്നു. വൈകുന്നേരം സഹപ്രവർത്തകർ റൂമിലെത്തിയപ്പോൾ പ്രസവം കഴിഞ്ഞ് രക്തത്തിൽ കുളിച്ച് കിടന്ന യുവതിയെ ആണ് കണ്ടത്. ഉടൻ തന്നെ അമ്മയേയും കുഞ്ഞിനേയും എസ് എ ടി ആശുപത്രിയിലെത്തിച്ചു.പക്ഷേ കുഞ്ഞ് മരിച്ചിരുന്നു. കഴക്കൂട്ടം പൊലീസ് കേസെടുത്തു.

also read: ഇടുക്കിയിൽ കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി പുറകിലേക്ക് ഉരുണ്ട് കാറിൽ ഇടിച്ചുകയറി അപകടം, ഒരു മരണം

അതേസമയം പോക്സോ കേസിൽ 83 കാരന് കടുത്ത ശിക്ഷ. കോട്ടയം ചീരഞ്ചിറ സ്വദേശി തങ്കപ്പനെ അമ്പത്തിമൂന്നര വർഷം കഠിന് തടവിന് ശിക്ഷിച്ച് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈഗീകാതിക്രം നടത്തിയ കേസിലാണ് ശിക്ഷ. പ്രതി ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴ ഒടുക്കണം. പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിലുണ്ട്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണം.ചങ്ങനാശേരി പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി എസ് മനോജ് ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News