സംസ്ഥാനത്തെ പട്ടിക ജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ ഉന്നതപഠനത്തിന് അവസരമൊരുക്കുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഉന്നതി ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിലൂടെ വിദ്യാര്‍ഥികള്‍ വിദേശത്തേക്ക്.
ഇത്തവണ 56 വിദ്യാര്‍ഥികളാണ് ഉന്നത പഠനത്തിനായി വിദേശത്തേക്ക് തിരിക്കുന്നത്. സര്‍ക്കാരിന് കീഴിലെ ഒഡെപെക് വഴി യു.കെ, അയര്‍ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് വിദ്യാര്‍ത്ഥികളെ ബിരുദാനന്തര ബിരുദ പഠനത്തിനയക്കുന്നത്.
ALSO READ: ചരിത്രം സൃഷ്ടിച്ച് കേരള പൊലീസ്, ഇന്ത്യയില്‍ ഇതാദ്യം; അതിര്‍ത്തി കടന്നൊരു അതിവേഗ ഹണ്ടിംഗ്!
ഉന്നതി സ്‌കോളര്‍ഷിപ് മുഖേന ഇതുവരെ എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തിന് അവസരം ലഭ്യമായിട്ടുണ്ട്. വരുമാന പരിധി കണക്കാക്കി ഓരോ വിദ്യാര്‍ഥിക്കും 25 ലക്ഷം രൂപ വരെയാണ് ലഭ്യമാക്കുന്നത്. ഇങ്ങനെ പ്രതിവര്‍ഷം 310 വിദ്യാര്‍ത്ഥികളെ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പുകള്‍ വിദേശ പഠനത്തിനായി അയക്കുന്നുണ്ട്. ഉന്നതി സ്‌കോളര്‍ഷിപ്പ് വഴി വിദേശ പഠനത്തിന് അവസരം ലഭിച്ചവരെ അഭിനന്ദിച്ചു. അവര്‍ക്കുളള വിസയും ടിക്കറ്റും കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നമ്മുടെ നാടിന്റെ യശസ്സുയര്‍ത്തുന്ന വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here