പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തിന് ഉന്നതി സ്‌കോളര്‍ഷിപ്പ്

സമര്‍ത്ഥരും പ്രതിഭാശേഷിയുമുള്ള പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ പോയി ബിരുദാനന്തര തലത്തിലുള്ള (അല്ലെങ്കില്‍ അതിന് മുകളിലുള്ള) കോഴ്സുകള്‍ പഠിക്കുന്നതിന് ഉന്നതി വിദേശ പഠന സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.

വിജ്ഞാനത്തിന്റെ വിശാലമായ ആഗോള മേഖലയിലേക്ക് പട്ടികജാതി – പട്ടിക വര്‍ഗ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ പ്രവേശനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 425 കുട്ടികളെ വിദേശത്തേക്ക് അയക്കാനായി. ഈ വര്‍ഷം 310 കുട്ടികള്‍ക്ക് വിദേശ പഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുടുതല്‍ പഠനാവസരങ്ങള്‍ക്കൊപ്പം അവരുടെ കരിയര്‍ സാധ്യതകളും വിദേശ പഠനത്തിലൂടെ വിപുലമാക്കാനാകും.

Also Read: ഒരു ലാവണ്ടർ ചായ കുടിച്ചാലോ? മാനസിക പിരിമുറുക്കവും തലവേദനയും അകറ്റണമെങ്കിൽ ഒന്ന് പരീക്ഷിക്കൂ

കോഴ്സുകളുടെ തിരഞ്ഞെടുപ്പ്, സ്ഥാപനം നല്‍കുന്ന അവസരങ്ങള്‍, നമ്മുടെ രാജ്യത്തിനകത്തും പുറത്തുമുള്ള കോഴ്സിന്റെ പ്രസക്തിയും സ്വീകാര്യതയും, അക്കാദമിക് വളര്‍ച്ച, തൊഴില്‍ സാധ്യതകള്‍, വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും പ്രതീക്ഷിക്കുന്ന ഭൗതിക നേട്ടങ്ങള്‍ എന്നിവ സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുന്ന പ്രസക്തമായ ഘടകങ്ങളാണ്.

പട്ടിക വര്‍ഗ്ഗ, പട്ടികജാതി വികസന വകുപ്പുകള്‍ Overseas Development and Employment Promotion Consultants (ODEPC) ന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ പരമാവധി 25 ലക്ഷം രൂപ. യോഗ്യത 55% മാര്‍ക്കില്‍ കുറയാതെയുള്ള അംഗീകൃത ബിരുദമാണ്. പ്രായപരിധി 35 വയസ്സില്‍ താഴെ. വിദേശത്ത് ഉപരിപഠനത്തിനുള്ള ഉന്നതി സ്‌കോളര്‍ഷിപ്പിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് ജി ഒ (എംഎസ്) 22/2023/SCSTD തീയ്യതി: 01.08.2023 പ്രകാരം വ്യക്തമാക്കിയിട്ടുണ്ട്.

Also Read: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ പുതിയ തന്ത്രവുമായി തട്ടിപ്പുകാര്‍; സൂക്ഷിക്കുക

സ്‌കോളര്‍ഷിപ്പിനായി രജിസ്റ്റര്‍ ചെയ്യാന്‍ https://unnathikerala.org/ ലിങ്ക് ഉപയോഗിക്കാം
കൂടുതല്‍ വിവരങ്ങള്‍ക്ക് 6282631503 ,9496070326 എന്ന നമ്പറുകളിലോ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ www.stdd.kerala.gov.in എന്ന വെബ് സൈറ്റിലോ, പട്ടികജാതി വികസന വകുപ്പിന്റെ www.scdd.kerala.gov.in എന്ന വെബ് സൈറ്റിലോ, unnathi@odepc.in എന്ന മെയില്‍ ഐഡിയിലോ ബന്ധപെടണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News