വടക്കാഞ്ചേരിയിൽ 17 കാരനെ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കി; രണ്ട് പേർ പിടിയിൽ

തൃശൂർ വടക്കാഞ്ചേരിയിൽ 17 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കിയ കേസ്സിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവില്വാമല പട്ടിപറമ്പ് സ്വദേശി ആര്യമ്പാടത്ത് വീട്ടിൽ രഘു, വടക്കാഞ്ചേരി പത്താംകല്ല് സ്വദേശി പുത്തളകുളം വീട്ടിൽ ബാദുഷ എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read: ആലുവ പീഡനക്കേസ്; പ്രതി ക്രിസ്റ്റല്‍ രാജ് റിമാന്‍ഡില്‍

സ്കൂൾ വിദ്യാർത്ഥിയായ 17 വയസ്സുകാരനെ മോട്ടോർ സൈക്കിളിൽ കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കി എന്നാണ് കേസ്. ഒന്നാം പ്രതിയായ രഘു രണ്ടാം പ്രതി ബാദുഷയുടെ സഹായത്തോടെയാണ് കുട്ടിയെ കൂട്ടികൊണ്ട് പോയി പീഢനത്തിന് ഇരയാക്കിയത്. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Also Read: കണിച്ചുകുളങ്ങരയില്‍ കല്യാണപ്പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റു; മൂന്ന് തൊഴിലാളികൾ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News