ഇടുക്കിയിൽ പ്രകൃതിവിരുദ്ധ പീഡനം; ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ

14 കാരനെ പീഡനത്തിന് ഇരയാക്കിയ ഇടുക്കി കല്ലാർകുട്ടി സർക്കാർ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ വാർഡൻ പൊലീസ് പിടിയിൽ. പ്രതിക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തു. കഴിഞ്ഞ സെപ്റ്റംബറിൽ ഹോസ്റ്റലിൽ വിളിച്ചു വരുത്തിയശേഷം വാർഡൻ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഇടുക്കി കല്ലാർകുട്ടി സർക്കാർ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലിലെ വാർഡൻ കല്ലാർകുട്ടി സ്വദേശി രാജൻ (58) ആണ് പൊലീസ് പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, കഴിഞ്ഞ സെപ്റ്റംബറിൽ ഹോസ്റ്റൽ പരിസരം വൃത്തിയാക്കുന്നതിനായി ഇയാൾ കുട്ടികളെ വിളിച്ചു വരുത്തിയിരുന്നു. ശുചീകരണത്തിന് എത്തിയ മറ്റുള്ളവർ പോയതിനുശേഷം പ്രതി പതിനാലുകാരനെ ഹോസ്റ്റൽ സമീപത്ത് വെച്ച് പീഡിപ്പിച്ചു.
എന്നാൽ കുട്ടി ഈ വിവരം പുറത്തു പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ ദിവസം പങ്കെടുത്ത ബൈബിൾ ക്ലാസിലെ അധ്യാപകൻ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ മാതാപിതാക്കളോട് തുറന്നുപറയണമെന്ന് വിദ്യാർത്ഥികളോട് പറഞ്ഞു. ഇതേ തുടർന്ന് കുട്ടി വീട്ടിൽ വിവരം പറയുകയായിരുന്നു. കുട്ടിയുടെ മാതാവ് അടിമാലി പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ച പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News