ഒത്തില്ല… വിശ്വാസികളെ ചൂണ്ടയിട്ട് പിടിക്കാൻ ‘ജയ് ഗണേഷ്’ എന്ന് പേരിട്ടു, കിട്ടിയത് വെറും മുടക്ക് മുതൽ മാത്രം; ബോക്സോഫീസിൽ ദയനീയ പരാജയം

ബോക്സോഫീസിൽ കനത്ത പരാജയം നേരിട്ട് ഉണ്ണി മുകുന്ദൻ ചിത്രം ജയ് ഗണേഷ്. ഒടിടി റിലീസിന് തയാറെടുക്കുന്ന ചിത്രത്തിന് വെറും മുടക്ക് മുതൽ മാത്രമാണ് ലഭിച്ചിട്ടുള്ളത്. മാളികപ്പുറം സിനിമയിൽ ചെയ്തത് പോലെ വിശ്വാസികളെ ചൂണ്ടയിട്ട് പിടിക്കാൻ ജയ് ഗണേഷ് എന്ന് ചിത്രത്തിന് പേര് നൽകിയിട്ടും ഗുണം ഉണ്ടായില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: ‘മെല്ലെയൊന്നു പാടി നിന്നെ ഞാനുറക്കിയോമനേ’, ഇളയരാജയുടെ ആത്മാവിൽനിന്ന് ഒരു ഗാനം ഒഴുകിവരുന്നത് ഞാൻ നേരിട്ട് കണ്ടു; പാട്ടിന് പിന്നിലെ കഥ പറഞ്ഞ് സത്യൻ അന്തിക്കാട്

വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രം ഇതുവരേക്കും എവിടെയും ചർച്ചയാവുകയോ, വേണ്ടത്ര കളക്ഷൻ നേടുകയോ ചെയ്തിട്ടില്ല. ജയ് ഗണേഷിനൊപ്പം റിലീസ് ചെയ്ത ആവേശം 150 കോടി രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്. 80.25 കോടി രൂപയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന വിനീത് ചിത്രം ഇതുവരെ തിയേറ്ററില്‍ നിന്നും നേടിയത്.

ALSO READ: താൻ ഒരു ദക്ഷിണേന്ത്യക്കാരിയാണെന്നും ഇനി ഹിന്ദി സിനിമകൾ ചെയ്യാൻ തനിക്ക് താൽപ്പര്യമില്ലെന്നും ബോളിവുഡിലെ ആളുകൾ കരുതി: ജ്യോതിക

അതേസമയം, 35 കോടിക്കാണ് ഫഹദിന്റെ ആവേശം ആമസോൺ പ്രൈം എടുത്തത്. കിംഗ് ഓഫ് കൊത്തയുടെ 32 കോടി എന്ന റെക്കോർഡ് ആണ് ആവേശം തകർത്തത്. തിയേറ്ററിൽ ദിവസേന ഒരു കോടിയോളം കളക്ഷൻ ലഭിക്കുന്ന സമയത്താണ് ചിത്രം ഒടിടിയിലും റിലീസ് ചെയ്‌തത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News