ജയമോഹന്റെ വാദങ്ങളെ വിമർശിച്ച് തിരക്കഥാകൃത്തും എഴുത്തുകാരനുമായ ഉണ്ണി ആർ. ജയമോഹന്റെ ജയമോഹൻ എഴുതിയ കുറിപ്പ് അത്ര നിഷ്ക്കളങ്കമല്ല എന്നാണ് ഉണ്ണി ആർ പറഞ്ഞത്. ജയമോഹന്റെ പ്രധാനപ്പെട്ട വാദങ്ങൾ പങ്കുവെച്ച് മറുപടി നൽകിയിരിക്കുകയാണ് ഉണ്ണി ആർ.
ജയമോഹന്റെ വിനോദയാത്രയ്ക്ക് വരുന്ന കേരള തെമ്മാടികൾ മദ്യപിക്കുകയും നിയമങ്ങൾ ലംഘിക്കുകയും ചെയ്യുന്നു എന്ന വാദം മദ്യപിക്കുന്നവരെല്ലാം മോശക്കാരാണന്നുള്ള പ്യൂരിറ്റൻ ബ്രാഹ്മണിക്കൽ ആണ് എന്നാണ് ഉണ്ണി ആർ പറയുന്നത്. മലയാളികൾക്കിടയിൽ ചെത്ത് തൊഴിലായി സ്വീകരിച്ചവരുണ്ട്. മദ്യം സ്ത്രീപുരുഷ ഭേദമെന്യേ കഴിക്കുന്നവരുണ്ട്. ജാതിശ്രേണിയിൽ മുകളിൽ നിൽക്കുന്നവർ ഇതിനെ അറപ്പോടെ കാണുന്നു. ബഹിഷ്കൃതരായവരുടെ പ്രാകൃത ആനന്ദമായിട്ടാണ് അവരിതിനെ കാണുന്നത് എന്നും ഈ ബ്രാഹ്മണിക്കൽ ബോധമാണ് ജയമോഹന്റെ വാദത്തിന്റെ പിൻബലമാവുന്നത് എന്നുമാണ് ഉണ്ണി ആർ പറഞ്ഞത്.
ALSO READ:ഹരിയാനയിൽ കാറിലിരുന്ന് ഉറങ്ങുകയായിരുന്ന വ്യാപാരിക്ക് ദാരുണാന്ത്യം
മഞ്ഞുമ്മൽ ബോയ്സ് എന്ന കൂട്ടുകാരുടെ സംഘം കീഴ്നിലയിൽ ജീവിക്കുന്നവരാണ്. അവരെല്ലാം മദ്യപാനികളും തെമ്മാടിക്കൂട്ടങ്ങളുമാണന്നു സമർഥിക്കേണ്ടത് വരേണ്യതയെ മുറുകെപ്പിടിക്കുന്ന ഈ എഴുത്തുകാരന് ആവശ്യമാണ്. എന്നാൽ ഒരു ആപത്ഘട്ടത്തിൽ സ്വന്തം സുഹൃത്തിനെ രക്ഷിക്കുന്ന മാനുഷികതയെ ഇയാൾ കാണുന്നില്ല എന്നും ഉണ്ണി ആർ പറയുന്നുണ്ട്. ഇങ്ങനെയുള്ളവർ ചത്തു തുലയുന്നതാണ് നല്ലതെന്ന് ഇയാൾ കരുതുന്നു. അതിനെ പ്രകൃതിയുടെ നീതിയായി കാണമത്രേ! പ്രകൃതിയുടെ നീതി പ്രളയമായി തകർത്താടിയപ്പോൾ മലയാളികളും തമിഴരും പരസ്പരം കൈകൾ നീട്ടിത്തൊട്ടു. അതിൽ മദ്യപരും വ്യഭിചാരികളുമുണ്ടായിരുന്നു എന്നും ഉണ്ണി ആർ ജയമോഹന്റെ പ്രസ്താവനെ വിമർശിച്ചു.
കൂടാതെ കേരളത്തിലെ ബീച്ചുകളിൽ സന്ധ്യ കഴിഞ്ഞാൽ ആണുങ്ങൾക്കോ പെണ്ണുങ്ങൾക്കോ പോകാൻ കഴിയില്ല, എറണാകുളം കേന്ദ്രമാക്കി യുവാക്കളുടെ ലഹരിസംഘം, വെടിവഴിപാട്, ജല്ലിക്കെട്ട്, ഒഴിവുദിവസത്തെ കളി എന്നീ സിനിമകൾ ലഹരിയെയും വ്യഭിചാരത്തെയും നോർമലൈസ് ചെയ്യുന്നു തുടങ്ങിയ ജയമോഹന്റെ വാദങ്ങൾക്കും ഉണ്ണി ആർ തക്കതായ മറുപടി നൽകി.
ALSO READ: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here