താനഭിമാനിച്ചിരുന്ന സ്‌കൂള്‍ അങ്കണത്തിലേക്ക് ഒരിക്കല്‍കൂടി ഉണ്ണി മാഷെത്തി, സങ്കടം നിറഞ്ഞ കാഴ്ചകളില്‍ തട്ടി പിന്നെ തളര്‍ന്നിരുന്നു…

‘പ്രകൃതി സംരക്ഷണം നടത്തിവന്നിരുന്ന ഇടം തന്നെ പ്രകൃതി കൊണ്ടുപോയി. ഇതില്‍ക്കൂടുതല്‍ ഞാനിനി എന്ത് പറയാനാ?- വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ ഉണ്ണി മാഷ് വിതുമ്പി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ വെള്ളാര്‍മല സ്‌കൂളിലേക്ക് പ്രധാനാധ്യാപകനായ ഉണ്ണിക്കൃഷ്ണന്‍ ഒരിക്കല്‍ക്കൂടി സന്ദര്‍ശനം നടത്തുന്നതായിരുന്നു രംഗം. സ്‌കൂളിലെയും പരിസരത്തെയും നിലവിലെ സ്ഥിതി കണ്ട് തകര്‍ന്നു പോയ അധ്യാപകന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അവിടെ ചെലവഴിച്ചിരുന്ന ഓരോ നിമിഷവും. രാവിലെ 7.30ന് ഞങ്ങളിവിടെ ക്ലാസ് തുടങ്ങിയിരുന്നതാണ്. ഈ പുഴയോരത്തും വരാന്തകളിലുമൊക്കെയായി എന്റെ മക്കളിരിക്കും പഠിക്കാന്‍. അവരോട് ഞാന്‍ പറഞ്ഞിരുന്നത്. നിങ്ങളൊക്കെ ഭാഗ്യം ചെയ്തവരാണ്.

ALSO READ: വയനാട്ടിൽ മരിച്ചവരുടെ ഡി എൻ എ പരിശോധന; പ്രോട്ടോകോൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

ഈ പുഴയോരത്തിരുന്ന് പഠിക്കാനുള്ള ഭാഗ്യം വേറെ ആര്‍ക്കാണ് ലഭിക്കുക.? ഒരുപാട് അഹങ്കരിച്ചിരുന്നു, ഞങ്ങള്‍ ഒരുപാട്… അതിനുള്ളതായിരിക്കും ഇപ്പോള്‍ കിട്ടിയത്.. ഒന്നുമില്ല സാറേ ഇനി പറയാന്‍…ഉണ്ണി മാഷ് അദ്ദേഹത്തോട് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടായി കൈകൂപ്പി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളാര്‍മല ഗവ. വിഎച്ച്എസ്എസിലെ മുപ്പതോളം വിദ്യാര്‍ഥികളാണ് മരണപ്പെട്ടത്. ഒട്ടേറെപ്പേരെ കാണാതെയുമായിട്ടുണ്ട്. സ്‌കൂളില്‍ കഴിഞ്ഞ 18 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന അധ്യാപകനാണ് ആലപ്പുഴ സ്വദേശിയായ ഉണ്ണിക്കൃഷ്ണന്‍. മഹാദുരന്തത്തെ തുടര്‍ന്ന് സ്‌കൂളിന്റെ മൂന്ന് സമുച്ചയങ്ങള്‍ മണ്ണോടു ചേരുകയും ശേഷിച്ച കെട്ടിടങ്ങള്‍ ചെളിനിറഞ്ഞും കടപുഴകിയെത്തിയ മരങ്ങളും പാറയും വന്നിടിച്ച് ഭാഗികമായി തകരുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News