യാത്രക്കാര്‍ക്കായി അണ്‍റിസേര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിനുമായി റെയില്‍വേ

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജംഗ്ഷന്‍ – ഹാത്തിയ സെക്ടറില്‍ അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 06131 എറണാകുളം ജംഗ്ഷന്‍ – ഹാത്തിയ അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ നിന്നും രാത്രി 11 മണിക്ക് ഡിസംബര്‍ 22, 29, ജനുവരി 5 തീയതികളില്‍ പുറപ്പെടും. ഡിസംബര്‍ 24, 31, ജനുവരി 7 തീയതികളില്‍ വൈകിട്ട് 4.45ന് ഹാത്തിയിലെത്തും. ട്രെയിന്‍ നമ്പര്‍ 06132 ഹാത്തിയ – എറണാകുളം ജംഗ്ഷന്‍ അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് ഡിസംബര്‍ 26, ജനുവരി 2, 9 തീയതികളില്‍ ഹാത്തിയയില്‍ നിന്നും രാവിലെ 11.30ക്ക് പുറപ്പെടും.

ALSO READ: ബജ്രംഗ് പുനിയ പത്മശ്രീ തിരിച്ചു നല്‍കി; കര്‍ത്തവ്യപഥില്‍ പുരസ്‌കാരം ഉപേക്ഷിച്ച് മടക്കം

ഡിസംബര്‍ 28, ജനുവരി 4, 11 തീയതികളില്‍ രാവിലെ 6.30ന് എറണാകുളം ജംഗ്ഷനിലെത്തും. ട്രെയിന്‍ നമ്പര്‍ 06131(എറണാകുളം ജംഗ്ഷന്‍ – ഹാത്തിയ അണ്‍റിസര്‍വ്ഡ് വീക്ക്‌ലി സ്‌പെഷ്യല്‍ ട്രെയിന്‍) ശനിയാഴ്ചകളില്‍ പുലര്‍ച്ചെ 1.57ന് പാലക്കാട് ജംഗ്ഷനിലെത്തും 2.02ന് പുറപ്പെടും. ട്രെയിന്‍ നമ്പര്‍ 06132 (ഹാത്തിയ – എറണാകുളം ജംഗ്ഷന്‍ അണ്‍റിസര്‍വ്ഡ് വീക്ക്‌ലി സ്‌പെഷ്യല്‍ ട്രെയിന്‍) പാലക്കാട് ജംഗ്ഷനില്‍ രാവിലെ 3.20ന് എത്തുകയും 3.25ന് പുറപ്പെടുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News