മുപ്പതാം വയസിൽ ബോഡി ബിൽഡർക്ക് അകാല മരണം; ജോസ്തെറ്റിക്സ് ഓർമ്മയായി

സോഷ്യൽ മീഡിയയിൽ ‘ജോസ്തെറ്റിക്സ്’ എന്ന പേരിൽ ഫിറ്റ്നസ് ഇൻഫ്ലുവൻസറായി അറിയപ്പെട്ടിരുന്ന ജർമൻ ബോഡി ബിൽഡർ ജോ ലിൻഡ്നർ അന്തരിച്ചു. മുപ്പത് വയസായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് ആകസ്മിക നിര്യാണത്തിനു കാരണം. ജോയുടെ കാമുകി നിച്ചയാണ് വാർത്ത ലോകത്തെ അറിയിച്ചു.

ഹോളിവുഡ് താരം അർനോഡ് ഷ്വാർസ്നെഗറുമായി താരതമ്യം ചെയ്യപ്പെടാറുണ്ടായിരുന്ന ജോ ലിൻഡ്‌നർ അടുത്തയിടെ താൻ സ്റ്റിറോയ്ഡ് ഉപയോഗിക്കുന്ന കാര്യം വെളിപ്പെടുത്തിയിരുന്നു.

Also Read: ഉറങ്ങിയിട്ട് ഏറെനാളായെന്ന് ദുൽഖർ; താരത്തിന് എന്തുപറ്റിയെന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിനു ഫോളോവേഴ്സുള്ള ബോഡിബിൽഡറാണ് ജോ. ഈ രംഗത്തേക്കു വരും മുൻപ് ഒരു ക്ലബ്ബിലെ സുരക്ഷാജീവനക്കാരൻ ആയിരുന്നു. ഫിറ്റ്നസുമായി ബന്ധപ്പെട്ട ‘ഏലിയൻ ഗെയ്ൻസ്’ എന്ന മൊബൈൽ ആപ്പിന്റെയും ഉടമസ്ഥാണ് അന്തരിച്ച ജോ ലിൻഡ്‌നർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News